തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ റവന്യൂ മന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഒാഫിസ് വീണ്ടും യോഗംവിളിച്ചു. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ, അഡീഷനൽ അഡ്വക്കറ്റ് ജനറൽ തുടങ്ങിയവർ പെങ്കടുത്തു. കൈയേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ചായിരുന്നു ചർച്ച. അതേസമയം ഇക്കാര്യം തങ്ങളെ അറിയിക്കാത്തതിൽ സി.പി.െഎക്ക് കടുത്ത അതൃപ്തിയുണ്ട്. നേരത്തെയും റവന്യൂ മന്ത്രി അറിയാതെ മുഖ്യമന്ത്രി മൂന്നാർ വിഷയത്തിൽ യോഗംവിളിച്ചത് വിവാദമായിരുന്നു. വ്യാഴാഴ്ചത്തെ യോഗത്തിെൻറ കാര്യവും റവന്യൂ മന്ത്രിയുടെ ഒാഫിസ് അറിഞ്ഞില്ല.
കൃഷി ആവശ്യത്തിന് നൽകിയ ഭൂമിയിൽ നിരവധിപേർ വീട് െവച്ചിട്ടുെണ്ടന്നും ഇത് ഭൂപതിവ് ചട്ടങ്ങൾക്ക് വിരുദ്ധമാണെങ്കിലും ഒഴിപ്പിക്കാൻ പ്രയാസമുെണ്ടന്നും യോഗം വിലയിരുത്തി. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതിവേണമെന്ന അഭിപ്രായവും ഉയർന്നു. ഇതിന് നിർദേശങ്ങൾ തയാറാക്കാൻ ധാരണയായി. ൈകയേറ്റം ഒഴിപ്പിക്കൽ കോടതിയിൽ നിലനിൽക്കത്തക്കവിധമാകണമെന്നാണ് ധാരണ. മൂന്നാർ ടൗൺഷിപ്പിെൻറ പ്രത്യേകപദവി, അതിനായി അതോറിറ്റി സ്ഥാപിക്കണമോ എന്നതും ചർച്ചക്കുവന്നു. അതേസമയം മൂന്നാർ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലോ അദ്ദേഹത്തിെൻറ ഒാഫിസിലോ യോഗംചേർന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വാർത്തകുറിപ്പിൽ അറിയിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട നിയമവശം ചർച്ചചെയ്യാൻ യോഗം വ്യാഴാഴ്ച ചേർന്നിരുന്നു. ഇതിൽ ആരോഗ്യമന്ത്രി, നിയമമന്ത്രി, ആേരാഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ എന്നിവരാണ് പെങ്കടുത്തത്. മൂന്നാർ വിഷയത്തിൽ യോഗം നടന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.