തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ഉയർന്ന ജനസാന്ദ്രത അടക്കം നിരവധി വെല്ലുവ ിളികളുണ്ടെങ്കിലും കേരളം കൂട്ടായി അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് പുറത്ത് വലിയൊരു പ്രവാസി സമൂഹം താമസിക്കുന്നുണ്ട്. ഏറെക്കുറെ എല്ലാ രാജ ്യങ്ങളിലും മലയാളികളുണ്ട്. ഇൗ സാഹചര്യങ്ങളെല്ലാം വെല്ലുവിളിയാണെങ്കിലും കൃത്യമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാൽ കോവിഡിനെയും അതിജീവിക്കാനാകും.
വ്യക്തി യിൽനിന്ന് സമൂഹത്തിലേക്ക് പടരാമെന്നതാണ് ഇതിെൻറ വെല്ലുവിളി. പകരാനിടയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. നിയന്ത്രണങ്ങൾ ഭീതി പടർത്താനാണെന്ന പ്രചാരണം തെറ്റിദ്ധാരണജനകമാണ്. നിയന്ത്രണങ്ങൾ സമൂഹത്തിെൻറ ഭാവി കരുതിയാണ്. അനാവശ്യ നിയന്ത്രണമല്ലെന്ന് മനസ്സിലാക്കണം. ബോധമുള്ളവർ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. വ്യക്തിഗത നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവളങ്ങളിൽ എല്ലാവരെയും പരിശോധിക്കും, ട്രെയിനുകളിൽ അനൗൺസ്മെൻറ്
വിദേശത്തുനിന്ന് എത്തുന്ന എല്ലാവരെയും വിമാനത്താവളങ്ങളിൽ പരിശോധിക്കും. റെയിൽവേ സ്റ്റേഷനുകൾക്ക് പുറേമ ട്രെയിനുകളിലും അനൗൺസ്മെൻറിന് നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി കടന്നുവരുന്ന ട്രെയിനുകളിലും ബസുകളിലും പരിശോധന തുടരും. ഇതിനായി ആവശ്യമെങ്കിൽ പൊലീസിെൻറ സഹായം ഉപയോഗപ്പെടുത്തും. കൂടുതൽ ആരോഗ്യപ്രവർത്തകരെ വിന്യസിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിേലക്കുള്ള പ്രവേശന പോയൻറുകൾ വഴി കടന്നുവരുന്നവരെ പരിശാധിക്കും. ഇക്കാര്യത്തിൽ പൊലീസിനും പ്രധാനപങ്ക് വഹിക്കാനാകും.
‘ഇങ്ങോട്ട് വരരുതെന്ന് പറയരുത്, ക്രൂരതയാണത്’
മറ്റ് രാജ്യങ്ങളിൽ കഴിയുന്നവർക്ക് മടങ്ങിയെത്തുന്നതിന് എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അയക്കുമെന്നാണ് ഒടുവിൽ അറിയുന്നത്. കേന്ദ്ര സർക്കാറിെൻറ ഇൗ നടപടി സ്വാഗതാർഹമാണ്. അവർ രാജ്യത്തേക്ക് വന്നാൽ ഇവിടെയുള്ളവർക്കും പകരുെമന്നും ഇേങ്ങാേട്ടക്ക് വരരുതെന്നും ചിലർ പറയുന്നു. ഇൗ നിലപാട് ക്രൂരതയാണ്. അവർ നമ്മുടെ സഹോദരങ്ങളാണ്.
ഹോമിയോ, ആയുർവേദ മരുന്നുകൾ കഴിക്കേണ്ടതില്ല
നിരീക്ഷണത്തിലുള്ളവരോ ചികിത്സയിൽ കഴിയുന്നവരോ േഹാമിയോ, ആയുർവേദ മരുന്നുകൾ കഴിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മറ്റുള്ളവർക്ക് പ്രതിരോധശേഷിയും ആരോഗ്യവും കൂട്ടുന്നതിന് ഇവ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.