തിരുവനന്തപുരം: റമദാൻ നോമ്പ് കണക്കിലെടുത്ത് കോവിഡ് അവലോകന ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത് തിെൻറ സമയം മാറ്റി. വൈകിട്ട് ആറുമണിയിൽനിന്ന് അഞ്ചുമണിയിലേക്കാണ് മാറ്റിയത്.
നാല് മണിക്ക് നടത്തുന്ന മന്ത്രിസഭ അവലോകന യോഗം മൂന്നുമണിക്ക് നടക്കും. വൈകിട്ട് ആറിനും ഏഴിനും ഇടയിൽ നോമ്പുതുറ സമയമായതിനാലാണ് വാർത്ത സമ്മേളന സമയം മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് ബാധ പടർന്നുപിടിച്ചതിനെ തുടർന്ന് ഒരു മാസമായി വൈകുന്നേരം ആറുമണിക്കായിരുന്നു മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്തസമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.