ഇതേതാ ഈ പുതിയ ട്രോളൻ? മുഖ്യമന്ത്രിയുടെ പോസ്റ്റുകണ്ട്​ നെറ്റിസൺസിന്​ സംശയം

കൊച്ചിയുടെ ഏറെക്കാലത്തെ സ്വപ്​നമായ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഉത്​ഘാടനം ചെയ്​ത മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി. പാലത്തെകുറിച്ച്​ ഉയർന്ന ആരോപണങ്ങളെ പരോക്ഷമായി വിമർശിക്കുകയു​ം പരിഹസിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ്​ മുഖ്യമന്ത്രി പങ്കുവച്ചത്​. വൈറ്റില മേൽപ്പാലത്തിലൂടെ കണ്ടെയ്​നർ ലോറികൾ പോകു​േമ്പാൾ മെട്രോയുടെ റെയിൽ ബ്രിഡ്​ജിൽ തട്ടുമെന്നായിരുന്നു പ്രധാനമായും ആരോപണം ഉയർന്നിരുന്നത്​. ഇവിടെ വലുപ്പമുള്ള കണ്ടെയ്​നർ ലോറികൾക്ക് 'കുനിഞ്ഞു' പോകേണ്ടിവരും എന്നും പ്രചരണം നടന്നിരുന്നു.


ചില യൂ ട്യൂബർമാരാണ്​ പ്രധാനമായും ഇത്​ പ്രചരിപ്പിച്ചിരുന്നത്​. ഇതിനെ ട്രോളിയാണ്​ മുഖ്യമന്ത്രി പാലം ഉദ്​​ഘാടനവിശേഷം ഫേസ്​ബുക്കിൽ പങ്കുവച്ചത്​. പാലത്തിലൂടെ പോകുന്ന കൂറ്റൻ കണ്ടെയ്​നർ ലോറിയുടെ ചിത്രമാണ്​ മുഖ്യമന്ത്രി പങ്കുവച്ചത്​. ​'വൈറ്റില കുണ്ടന്നൂർ പാലങ്ങൾ ഉദ്​​ഘാടനം ചെയ്​തു' എന്നും ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്​. പോസ്റ്റിനെ പിന്തുണച്ച്​ നിരവധിപേരും രംഗത്ത്​ എത്തിയിട്ടുണ്ട്​. നേരത്തേ പാലം ഉത്​ഘാടന പ്രസംഗത്തിലും മുഖ്യമന്ത്രി സർക്കാർ വിമർശകർക്കെതിരേ രൂക്ഷമായി പ്രതികരിച്ചിരുന്നു. വൈറ്റില പാലം തുറന്നുകൊടുത്ത വി​4 കേരളക്കെതിരെ രൂക്ഷമായ രീതിയിലാണ്​ മുഖ്യമന്ത്രി സംസാരിച്ചത്​.

Full View

'മികച്ച രീതിയിൽ നിർമിച്ച മേൽപ്പാലം സർക്കാർ ഉദ്​ഘാടനം ചെയ്യുന്നതിൽ അസ്വസ്​ഥപ്പെടുന്ന ചിലരുണ്ടാകാം. ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി ഘട്ടത്തിലോ ഇവരെ കാണാനാകില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിച്ചപ്പോൾ ഇവരുടെ​ രോഷം കണ്ടില്ല. തൊട്ടടുത്തുള്ള മറ്റൊരു പാലത്തിൽ അഴിമതിയുടെ ഭാഗമായി ബലക്കുറവ്​ സംഭവിച്ചപ്പോഴും ഇവരുണ്ടായില്ല. മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികൾ തരണം ചെയ്​ത്​ പൂർത്തീകരിച്ചപ്പോൾ ഇവർ കുത്തിത്തിരിപ്പുമായി പ്രത്യക്ഷപ്പെടുന്നതാണ്​ കണ്ടത്​. പ്രശ്​നങ്ങൾ സൃഷ്​ടിച്ച്​ അതിലൂടെ പ്രശസ്​തി നേടുകയാണ്​ ഇവരുടെ തന്ത്രം. കേവലം ചെറിയ ആൾക്കൂട്ടം മാത്രമാണവർ​. നീതിപീഠത്തിൽ ഉന്നത സ്​ഥാനം അലങ്കരിച്ചവർ വരെ ഇത്തരം ചെയ്​തികൾക്ക്​ കുടപിടിക്കുകയാണ്​. ഇവരോട്​ സഹതാപം മാത്രമേയുള്ളൂ' -മുഖ്യമന്ത്രി പറഞ്ഞു.

വൈറ്റില ജങ്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിൽ 85 കോടി ​െചലവിട്ടാണ് പാലം പണിതത്. 2017 ഡിസംബര്‍ 11നാണ്​ നിർമാണം തുടങ്ങിയത്. 2018 മാര്‍ച്ചിലാണ്​ ​കുണ്ടന്നൂർ പാലത്തിന്‍റെ നിർമാണം തുടങ്ങിയത്​. കൊച്ചി- ധനുഷ്കോടി ദേശീയപാതക്ക്​ മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിൽ 74 കോടിയിലധികം ​െചലവിട്ടാണ് കുണ്ടന്നൂര്‍ പാലം നിർമിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.