തിരുവനന്തപുരം: പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത് സർക്കാർ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന്‍റെ ഐക്യം നിലനിർത്താനുള്ള ശ്രമങ്ങളാണ് എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്. അതിന് വിരുദ്ധമായ നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
സമൂഹത്തിന്‍റെ ഐക്യം നിലനിൽക്കണമെന്നാണ് ഭൂരിപക്ഷം പേരും ആഗഹിക്കുന്നത്. നാർക്കോട്ടിക് മാഫിയയെ കുറിച്ചും ആർക്കും അറിയാത്തതല്ല. മാഫിയക്ക് മതചിഹ്നം നൽകാൻ പാടില്ല. പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തേണ്ടതുണ്ടെങ്കിൽ അത് പരിശോധിക്കും. എന്നാൽ, വിദ്വേഷപ്രചാരണം നടത്തുന്നതിൽ ചർച്ചയുടെ ആവശ്യമില്ല. അവർക്കെതിരെ പൊലീസിന്‍റെ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കാമെന്ന താമരശ്ശേരി രൂപതയുടെ കൈപുസ്തകം സംബന്ധിച്ചും അദ്ദേഹം പ്രതികരണം നടത്തി. അതൊക്കെ നാടുവാഴിത്ത കാലത്തുള്ള രീതിയാണെന്നും ശാസ്ത്രയുഗമായ ഇക്കാലത്ത് ഇത്തരം കാര്യങ്ങൾ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.