ചെറിയ പെരുന്നാൾ ആഘോഷങ്ങൾ വീടുകളിലാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷം വീടുകളിലാക്കണമെന്ന് മുഖ്യമന്ത്രി. നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തണം. നോമ്പുകാലത്ത് നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

'മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിൻറെ ആഹ്ലാദത്തിലാണ്. എല്ലാവർക്കും പെരുന്നാൾ ആശംസകൾ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാൾ. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിൽ പ്രധാനമാണ്. കൂട്ടം ചേരൽ അപകടത്തിലാക്കുന്ന ഈ കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തി നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം.' മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷവും കൊവിഡ് കാലത്തായിരുന്നു റംസാൻ. അപ്പോൾ വീടുകളിൽ പ്രാർത്ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ചു. ഇത്തവണ കോവിഡ് കൂടുതൽ രൂക്ഷമാണ്. വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - CM wants Eid celebrations to be held at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.