തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസി ഡൻറ് എ.പി. അബ്ദുല്ലക്കുട്ടി മണക്കാട് കുത്തുകല്ലിൻമൂടിൽ പ്രചാരണത്തിനെത്തിയപ് പോൾ നാട്ടുകാർ പ്രതിഷേധിച്ചു. ജനങ്ങളുടെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ അബ്ദു ല്ലക്കുട്ടി കുഴങ്ങി.
രാജ്യത്ത് സമരം നടക്കുന്നത് അറിയില്ലേയെന്നായിരുന്നു ജനങ്ങളുടെ ആദ്യചോദ്യം. പൗരത്വ നിയമ ഭേദഗതിയെ ആര് എതിർക്കുന്നുവെന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മറുചോദ്യം. ജാമിഅ മില്ലിയ സർവകലാശാല സമരത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
1947ലെ വിഭജനകാലത്ത് ജിന്ന പാകിസ്താനിലേക്ക് വിളിച്ചപ്പോൾ പോകാത്തയാളുകളാണ് തെൻറ ഉപ്പൂപ്പമാരെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഇത്രയും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ പ്രചാരണം നടത്താൻ അനുവദിക്കില്ലെന്ന് ജനങ്ങൾ ഒന്നടങ്കം പറഞ്ഞു. അബ്ദുല്ലക്കുട്ടിയോടൊപ്പം ബി.ജെ.പി പ്രവർത്തകരുമുണ്ടായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് പ്രചാരണം മതിയാക്കി സംഘം മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.