മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹം: 62.43 ലക്ഷം മുടക്കി നാല്​ ആഡംബര കാറുകൾ വാങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിനായി 62.43 ലക്ഷം രൂപ മുടക്കി നാല് ആഡംബര കാറുകൾ വാങ്ങാൻ നടപടി. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് ഇതിന്​ അനുമതി നല്‍കിയത്.

നിലവിൽ എസ്​കോർട്ട്​ പോകുന്ന പഴക്കം ചെന്ന രണ്ട്​ കാർ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് നടപടി. മേയ് 29നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്ക്​ ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്​റ്റ കാർ മാറ്റി പുതിയത് വാങ്ങണമെന്ന് ഡി.ജി.പി ആഭ്യന്തര വകുപ്പിന് കത്തെഴുതിയത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാർ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.

ഈ അപേക്ഷ അനുവദിച്ചാണ്​ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവായത്​. മൂന്ന് ഇന്നോവ ക്രിസ്​റ്റയും ടാറ്റാ ഹാരിയറും വാങ്ങാനാണ് അനുമതി. ഇതിന്​ 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്നാണ്​ ഒൗദ്യോഗിക വിശദീകരണം. പൈലറ്റ്, എസ്കോർട്ട് സര്‍വിസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാൻ കഴിയില്ല. ആ സാഹചര്യത്തിലാണ് പുതിയത്​ വാങ്ങുന്നതെന്നാണ് വിശദീകരണം.

രണ്ട്​ കാർ മാറ്റുന്നതിനുപകരം നാ​െലണ്ണം വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, രണ്ട്​ വാഹനങ്ങള്‍ ടൂറിസം വകുപ്പിനു വേണ്ടിയാണെന്നായിരുന്നു വിശദീകരണം. അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും സർക്കാർ ​വൃത്തങ്ങൾ ചുണ്ടിക്കാട്ടുന്നു.

വി.​െഎ.പി സന്ദർശനം ഉൾപ്പെടെ വരു​േമ്പാൾ ടൂറിസം വകുപ്പാണ്​ വാഹനങ്ങൾ നൽകുന്നത്​. മുൻ പൊലീസ്​ മേധാവിക്കുൾപ്പെടെ ടൂറിസം വകുപ്പി​െൻറ വാഹനം ലഭ്യമാക്കിയ ചരിത്രവുമുണ്ട്​. 

Tags:    
News Summary - CM's security convoy buys four luxury cars at a cost of Rs 62.43 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.