കോട്ടയം: പ്രാഥമിക സഹകരണ ബാങ്കുകള്‍ 'ബാങ്ക്' എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന റിസർവ് ബാങ്ക് നിർദേശത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുന്നതിനെച്ചൊല്ലി ആശയക്കുഴപ്പം.
സഹകരണ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്ന സ്ഥാപനങ്ങളൊക്കെ ബാങ്ക് അല്ലെന്ന് സർക്കാർ രേഖകൾതന്നെ വ്യക്തമാക്കുേമ്പാൾ നിയമനടപടികൊണ്ട് എന്ത് പ്രയോജനമെന്നാണ് ചോദ്യം. സംസ്ഥാന ആസൂത്രണബോർഡിെൻറ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ സഹകരണമേഖലയെ പരാമർശിക്കുന്നിടത്ത് സർവിസ് കോ ഓപറേറ്റിവ് ബാങ്ക് എന്നതിന് പകരം പ്രാഥമിക കാർഷിക വായ്പ സൊസൈറ്റികൾ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
മാത്രമല്ല, സഹകരണ വകുപ്പിെൻറ പ്രവർത്തനം സംബന്ധിച്ച ആധികാരിക രേഖയായ കോഓപറേറ്റിവ് ഓഡിറ്റ് മാന്വലിലും സഹകരണ ബാങ്ക് എന്നതിനുപകരം പ്രാഥമിക കാർഷിക വായ്പ സൊസൈറ്റികൾ എന്നുതന്നെയാണുള്ളത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നടന്ന വ്യാപക വെട്ടിപ്പുകളും ഇത് സംബന്ധിച്ച് നിയമസഭയിലുണ്ടായ പരാമർശങ്ങളും ആർ.ബി.ഐ ഇടപെടലും വലിയ പ്രതിസന്ധിയാണ് സഹകരണ ബാങ്കുകളിൽ ഉണ്ടാക്കിയിരിക്കുന്നത്. സഹകരണബാങ്കുകളിലെ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സഹകരണ മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞെങ്കിലും വലിയതോതിൽ നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും സുപ്രീംകോടതിയിൽനിന്ന് പ്രതികൂല പരാമർശം വരുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നാണ് സഹകരണ സംഘം ജീവനക്കാരുടെ ആശങ്ക.
പിൻവലിക്കെപ്പടുന്ന നിക്ഷേപങ്ങൾ അർബൻ സഹകരണ ബാങ്കുകളിലാണ് കൂടുതലും നിക്ഷേപിക്കെപ്പടുന്നത്. താലൂക്കടിസ്ഥാനത്തിൽ നബാർഡ് സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ കാർഷിക വികസന ബാങ്കുകളിലും നിക്ഷേപം എത്തുന്നുണ്ട്.
റിസർവ് ബാങ്കിെൻറ നിയന്ത്രണം ഉണ്ടെന്നതാണ് ഇവക്ക് ഗുണകരമായ ഘടകം. അർബൻ ബാങ്കുകളിലെ നിക്ഷേപത്തിന് കേന്ദ്രസർക്കാർ സ്ഥാപനമായ ഡെപ്പോസിറ്റ് ആൻഡ് ഇൻഷുറൻസ് ഗാരൻറി കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഇൻഷുറൻസ് പരിരക്ഷയുണ്ട്. പണം നഷ്ടപ്പെടുന്ന സ്ഥിതി വന്നാൽ അഞ്ചുലക്ഷം രൂപവരെ കിട്ടും എന്നതാണ് ഗുണം. എന്നാൽ, സർവിസ് സഹകരണ ബാങ്ക് എന്ന ബോർഡ് ഉപയോഗിക്കുന്ന പ്രാഥമിക കാർഷിക വായ്പ സൊസൈറ്റികൾക്ക് ഇത്തരം സംരക്ഷണമൊന്നുമില്ല. 2012ൽ യു.ഡി.എഫ് സർക്കാർ ഒന്നരലക്ഷം രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കി. എന്നാൽ, 2018ൽ ഇടതുസർക്കാർ ഇൗ സംരക്ഷണം ക്രമക്കേടുള്ള ബാങ്കുകൾക്ക് ബാധകമല്ലെന്ന നിബന്ധന കൊണ്ടുവന്നു. ഫലത്തിൽ പദ്ധതി നോക്കുകുത്തിയായി. ഇതോടെയാണ് സഹകരണ ബാങ്കിലെ നിക്ഷേപം സുരക്ഷിതമല്ലാതായത്.
പ്രാഥമിക സഹകരണ ബാങ്കുകള്‍ 'ബാങ്ക്' എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ല എന്നതിനുപുറമെ വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്ന നിബന്ധനയും ആര്.ബി.ഐയുടെ ഉത്തരവിലുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആര്.ബി.ഐ ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.