കൊച്ചിയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; കേരളത്തിലെ വലിയ ലഹരിവേട്ട

നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽ 15 കോടി രൂപ വിലവര​​ു​ന്ന കൊക്കെയ്​നുമായി പിടിയിലായ പരഗ്വേ സ്വദേശി അലക്​സിസ്​ റിഗാലഡോ ഫെർണാണ്ടസ്​ (30) അന്താരാഷ്​ട്ര മയക്കുമരുന്ന് കടത്ത്​ സംഘത്തിലെ കണ്ണിയെന്ന് സൂചന. ഇയാൾ ആദ്യമായാണ് ഇന്ത്യയിൽ വരുന്നതെന്ന്​ പാസ്​പോർട്ട്​ പരിശോധനയിൽ  കണ്ടെത്തി. എന്നാൽ, ദു​ൈബയിൽ മയക്കുമരുന്ന്​ എത്തിച്ച്​  4000 ഡോളർ കൈപ്പറ്റിയതായി നർക്കോട്ടിക്​ കൺേട്രാൾ ബ്യൂറോയുടെ (എൻ.സി.ബി) അന്വേഷണത്തിൽ മനസ്സിലായി.

3.654 കിലോ കൊക്കെയ്​നുമായാണ്​ ഇയാൾ പിടിയിലായത്​. ഇത്രയധികം കൊക്കെയ്​ൻ സംസ്​ഥാനത്ത്​ പിടികൂടുന്നത്​ ​ആദ്യമായാണ്​. പര​േഗ്വയിൽനിന്ന്​​ മയക്കുമരുന്നുമായി ബ്രസീലിലെ സാവോ പോളോയിൽ എത്തിയശേഷം അവിടെനിന്നാണ്​​ ദു​ൈബ വഴി കൊച്ചിയിൽ ഇറങ്ങിയത്. ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തിയ ഇയാൾ ഹോട്ടലിൽ  വിശ്രമിച്ചശേഷം രാത്രി വീണ്ടും വിമാനത്താവളത്തിലെത്തുകയായിരുന്നു. രാത്രി 8.45നുള്ള ഇൻഡിഗോ വിമാനത്തിൽ ബംഗളൂരു വഴി ഗോവയിലേക്ക്​ പോകാനായിരുന്നു പദ്ധതി. എന്നാൽ, സി.ഐ.എസ്​.എഫ്​ നടത്തിയ ദേഹപരിശോധനയിൽ കുടുങ്ങുകയായിരുന്നു. നർക്കോട്ടിക് കൺേട്രാൾ ബ്യൂറോ ഉദ്യോഗസ്​ഥരെത്തി കസ്​റ്റഡിയിൽ എടുത്ത ഇയാളെ ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പിന്നീട് കസ്​റ്റഡിയിൽ വാങ്ങും.


മയക്കുമരുന്ന്​ ഒളിപ്പിച്ചത്​ കുടവയറെന്ന് തോന്നിക്കുംവിധം​;  
മൂന്ന്​ വിമാനത്താവളങ്ങളിലെ പരിശോധനയിലും കണ്ടെത്താനായില്ല 

നെടുമ്പാശ്ശേരി: പരഗ്വായ്് സ്വദേശി 15 കോടിയുടെ കൊക്കൈയ്​ൻ കടത്തിയത്​ കുടവയറെന്ന്​ തോന്നിക്കുംവിധം ശരീരത്തിൽ വിദഗ്​ധമായി കെട്ടിവെച്ച്​. മൂന്ന് വിമാനത്താവളങ്ങളിൽ പരിശോധന നടന്നിട്ടും മയക്കുമരുന്ന് കണ്ടെത്താനായില്ല. ബ്രസീലിലെ സാവോ പോ​േളായിൽനിന്ന്​ കയറിയ ഇയാൾ ദു​ൈബയിൽ ഇറങ്ങി വിമാനം മാറിക്കയറുകയായിരുന്നു. കൊച്ചിയിൽ വന്നിറങ്ങിയപ്പോഴും പിടിക്കപ്പെട്ടില്ല. 

വയറിലും കാലിലുമാണ്​ മയക്കുമരുന്ന്​ കെട്ടിവെച്ചത്​. മൂന്ന് പാക്കറ്റുകൾ വയറിൽ കെട്ടിവെച്ച്​ അതിനുമേൽ കുടവയർ കുറക്കാൻ ഉപയോഗിക്കുന്ന ബെൽറ്റ്​ ധരിച്ചു. അഞ്ച് ബെനിയനുകളും അണിഞ്ഞു. കുടവയറുള്ള ആളാണെന്നേ തോന്നിക്കൂ. കാൽമുട്ടിനുതാ​െഴ ഒാരോ പാക്കറ്റും കെട്ടിവെച്ചു. ക്രിക്കറ്റ്് കളിക്കാർ അണിയുന്ന ചെറിയ പാഡും കെട്ടിയിരുന്നു. 

ദേഹപരിശോധനക്കിടെ സംശയം തോന്നിയ സി.ഐ.എസ്​.എഫുകാർ വസ്​ത്രങ്ങൾ അഴിച്ചുപരിശോധിച്ചപ്പോഴാണ് വെളുത്ത പൊടി രൂപത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തിയത്. നർക്കോട്ടിക്ക് കൺേട്രാൾ ബ്യൂറോ ഉദ്യോഗസ്​ഥരെത്തിയാണ് കൊക്കെയിനാണെന്ന് സ്​ഥിരീകരിച്ചത്. ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാത്ത ഇയാൾ സ്​പാനിഷ് മാത്രമാണ് സംസാരിച്ചത്. സ്​പാനിഷ് അറിയാവുന്ന ഒരാളെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ഇയാൾ നെടുമ്പാശേരിയിൽ ഏറെ നേരം ഹോട്ടലിൽ തങ്ങിയിരുന്നു. ഈ സമയത്ത് ആരെങ്കിലും മയക്കുമരുന്ന് ഏറ്റവാങ്ങിയിരുന്നുവോയെന്ന്​ അന്വേഷിക്കുന്നുണ്ട്. 

Tags:    
News Summary - cocaine seized from passenger at Cochin International Airport -Kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.