കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷാ സമ്മേളനമായ ‘കൊക്കൂണി’ന് വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കമാകും. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ രാവിലെ 9.45ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ആർ.ബി.ഐ ചീഫ് ജനറൽ മാനേജർ തെക്കേകടമ്പത്ത് രാജൻ, ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.
സൈബർ സുരക്ഷാ രംഗത്തെ പ്രമുഖർ, ഐ.ടി പ്രഫഷനലുകൾ, നിയമപാലകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ ഉൾപ്പെടെ അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഏഴിന് വൈകീട്ട് 4.30ന് സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, നടി മംമ്ത മോഹൻദാസ് തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിനുശേഷം കൊക്കൂണിന്റെ മുഖ്യ ആകർഷണമായ ജൈറ്റ് സ്യൂട്ടിന്റെ പ്രദർശനം ഗ്രാൻഡ് ഹയാത്ത് ഗ്രൗണ്ടിൽ നടക്കും. ഗ്രാവിറ്റി ഉപയോഗിച്ച് സഞ്ചരിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പ്രദർശനം പൊതുജനങ്ങൾക്കും കാണാം. ആർട്ടിഫിഷൽ ഇന്റലിജൻസിനെക്കുറിച്ച് മനസ്സിലാക്കാൻ പ്രത്യേക കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.