കോഴിക്കോട്: വോട്ട് തേടി സ്ഥാനാർഥികൾ കവലകളിലും വീട്ടുമുറ്റത്തും എത്തുേമ്പാ ൾ തൊട്ടപ്പുറത്തെ തെങ്ങിലിരുന്ന് തേങ്ങ പുച്ഛത്തോടെ നോക്കും. വർഷങ്ങൾക്കു മുമ്പ് അ തിപ്രതാപത്തോടെ വിലസിയ തന്നെ തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയക്കാരോട് കേരളത്തിെ ൻറ സ്വന്തം നാളികേരത്തിന് മറ്റൊരു വികാരവുമില്ല. നട്ടുനനച്ച കർഷകർ പോലും നഷ്ടം കാ രണം തിരിഞ്ഞുനോക്കാതിരിക്കുേമ്പാൾ ഇൗ തെരഞ്ഞെടുപ്പ് കാലത്തും തേങ്ങക്ക് തേങ്ങലാണ് ബാക്കി. കായ്ഫലമുള്ള തെങ്ങ് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കാറുെണ്ടങ്കിലും മണ്ഡരിയുൾപ്പെടെയുള്ള രോഗങ്ങളാൽ ഉൽപാദനവും കുറയുകയാണ്. സംഘടിത ശക്തിയല്ലാത്ത കേരകർഷകർക്ക് എല്ലാ പാർട്ടികളും ഇളനീർ െവള്ളം േപാലെ മധുര വാഗ്ദാനങ്ങൾ മാത്രമാണ് ഇക്കാലമത്രയും നൽകിയത്.
കഴിഞ്ഞ ഡിസംബറിൽ കൊപ്രയുടെ താങ്ങുവില ക്വിൻറലിന് 9521 രൂപയാക്കി കേന്ദ്രസർക്കാർ ഉയർത്തിയെങ്കിലും കാര്യമായ ഗുണം കർഷകർക്ക് ലഭിച്ചില്ല. 2010 രൂപ ഒറ്റയടിക്ക് ഉയർത്തിയപ്പോൾ പ്രതീക്ഷയിലായിരുന്നു. പിന്നീട് വിപണി വില ഇടിഞ്ഞുതുടങ്ങി. നിലവിൽ കൊപ്ര ക്വിൻറലിന് 10,000ത്തിൽ താഴെയാണ് വിലയെങ്കിലും നഷ്ടക്കണക്ക് മാത്രമാണ് കർഷകർക്ക് പറയാനുള്ളത്. രോഗബാധയും തൊഴിലാളികളെ കിട്ടാത്തതും തിരിച്ചടിയായതിന് പുറമെ, പച്ചത്തേങ്ങ സംഭരണം നിർത്തിയതാണ് കർഷകരെ വലച്ചത്. കിലോഗ്രാമിന് 25 രൂപ നിരക്കിൽ രണ്ടുവർഷം മുമ്പ് വ്യാപകമായി കേരഫെഡിെൻറ ആഭിമുഖ്യത്തിൽ പച്ചത്തേങ്ങ സംഭരിച്ചിരുന്നു.
എന്നാൽ, സംഭരണം തുടങ്ങിയ ശേഷം പൊതുവിപണിയിൽ വില കൂടിയതോെട കർഷകർക്ക് കൃഷിഭവനുമായുള്ള ഇടപാട് നഷ്ടം വരുത്തി. പണം കിട്ടാൻ മൂന്നുമാസം വരെ കാക്കേണ്ടിവന്നതും പച്ചത്തേങ്ങ സംഭരണം പരാജയമാകാൻ കാരണമായി.
സംഭരണം കച്ചവടക്കാർക്കാണ് ഗുണം ചെയ്യുകയെന്ന പതിവ് സമവാക്യത്തിനും മാറ്റമുണ്ടായില്ല. വീണ്ടും പൊതുവിപണിയിൽ വില കുറഞ്ഞപ്പോൾ കർഷകർക്ക് കൈത്താങ്ങാകാൻ സംസ്ഥാന സർക്കാർ തയാറായില്ല. സഹകരണ ബാങ്കുകളെയും മാർക്കറ്റിങ് ഫെഡറേഷനുകളെയും സഹകരിപ്പിച്ച് സംഭരണം നടത്താനുള്ള കേരഫെഡ് തീരുമാനവും കടലാസിലൊതുങ്ങി. കേരഗ്രാമം പദ്ധതിയും ഇഴഞ്ഞുനീങ്ങുന്നു. ഒരു തേങ്ങക്ക് 20 രൂപയെങ്കിലും ലഭിച്ചാലേ കർഷകർക്ക് ഉപകാരപ്രദമാകൂ. കൂലിച്ചെലവും വളത്തിെൻറയും മറ്റും ക്രമാതീത വിലവർധനവും കർഷകരെ തെങ്ങുകൃഷിയിൽനിന്ന് പിന്തിരിപ്പിക്കുകയാണ്. അയൽസംസ്ഥാനങ്ങളിൽ ഉൽപാദനം കൂടുന്നതും കേരം തിങ്ങും കേരള നാട് നോക്കിയിരിക്കേണ്ട അവസ്ഥയാണ്.
1.44 ലക്ഷം ഹെക്ടർ സ്ഥലത്തുകൂടി തെങ്ങ് വെച്ചുപിടിപ്പിച്ച് , 9.25 ലക്ഷം ഹെക്ടറിേലക്ക് കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന നാളികേര വികസന കൗൺസിൽ തുടങ്ങുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നീരയും മൂല്യവർധിത ഉൽപന്നങ്ങളും വ്യാപകമാക്കുന്നതടക്കമുള്ള പദ്ധതികളാണ് കൃഷി വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 2028 ആകുേമ്പാഴേക്കും കർഷകർക്ക് വരുമാനസ്ഥിരത ഉറപ്പാക്കാനുള്ള പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങില്ലെന്ന പ്രതീക്ഷയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.