ചോരയിൽ കുതിർന്ന കെ.എസ്.ആർ.ടി.സി ബസ്​ ദിനം

തി​രു​വ​ന​ന്ത​പു​രം: നാ​ടി​നെ ഞെ​ട്ടി​ച്ച അ​വി​നാ​ശി ദു​ര​ന്തം​ സം​സ്​​ഥാ​ന​ത്ത്​ പൊ​തു​ഗ​താ​ഗ​ത ബ​സ്​ സ ​ർ​വി​സി​​െൻറ വാ​ർ​ഷി​ക ദി​ന​ത്തി​ൽ. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ആ​ദ്യ രൂ​പ​മാ​യ തി​രു​വി​താം​കൂ​ർ സ്​​റ്റേ​ റ്റ്​ മോ​േ​ട്ടാ​ർ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യ​ത്​ 1938 ഫെ​ബ്രു​വ​രി 20ന്. ​കേ​ര​ള​ത്തി​​െൻറ പൊ​തു​ഗ​താ​ഗ​ത ച ​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന ദി​നം. ​അ​തി​​െൻറ 82ാം വാ​ർ​ഷി​ക​ത്തി​ലാ​ണ്​​​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​ണ്ടെ ​യ്​​ന​ർ ലോ​റി ഇ​ടി​ച്ച്​ 19 ജീ​വ​ൻ പൊ​ലി​ഞ്ഞ ​ദു​ര​ന്തം.

തി​രു​വി​താം​കൂ​റി​ൽ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വാ​ണ്​ ദ ​സ്​​റ്റേ​റ്റ്​ മോ​േ​ട്ടാ​ർ സ​ർ​വി​സി​ന്​ തു​ട​ക്കം​കു​റി​ച്ച​ത്. രാ​ജാ​വും ബ​ന്ധു​ക്ക​ളു​മ​ട​ങ്ങു​ന്ന​വ​രാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ രാ​ജ​വീ​ഥി​യി​ലൂ​ടെ ആ​ദ്യ യാ​ത്ര ന​ട​ത്തി​യ​ത്. കൊ​ട്ടാ​രം നി​ൽ​ക്കു​ന്ന ക​വ​ടി​യാ​ർ മു​ത​ൽ പ​ത്​​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം വ​രെ വി​ശാ​ല​മാ​യ റോ​ഡു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റ്​ സ്​​ഥ​ല​ങ്ങ​ളി​ൽ റോ​ഡ്​ വി​ക​സി​ച്ചി​ട്ടി​ല്ലാ​ത്ത കാ​ല​ത്താ​ണ്​ കേ​ര​ള​ത്തി​ൽ ഒാ​ട്ടം ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കൂ​ടി​യാ​ണി​ത്.

ഉ​ദ്​​ഘാ​ട​ന ദി​നം ക​വ​ടി​യാ​ർ സ്ക്വ​യ​റി​ൽ 33 ബ​സ്​ ത​യാ​റാ​യി​രു​ന്നു. ആ​ഘോ​ഷ​മാ​യാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന യാ​ത്ര. രാ​ജാ​വ്​ ക​യ​റി​യ ബ​സ്​ ഒാ​ടി​ച്ച​ത്​ സൂ​പ്ര​ണ്ടാ​യി​രു​ന്ന സാ​ൾ​ട​ർ ആ​യി​രു​ന്നു. കേ​ര​ള രൂ​പ​വ​ത്​​ക​ര​ണം ക​ഴി​ഞ്ഞ്​ 1965ലാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി പി​റ​ക്കു​ന്ന​ത്. എ​ങ്കി​ലും ദ ​സ്​​റ്റേ​റ്റ്​ മോ​േ​ട്ടാ​ർ സ​ർ​വി​സി​ന്​ തു​ട​ക്കം​കു​റി​ച്ച ഫെ​ബ്രു​വ​രി 20 ആ​ണ്​ ബ​സ്​ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവിസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡി​​​െൻറ അസിസ്​റ്റൻറ് ഓപറേറ്റിങ്​ സൂപ്രണ്ട് ആയിരുന്ന ഇ.ജി. സാൾട്ടറിനെയാണ് രാജാവ് ഗതാഗത വിഭാഗത്തി​​​െൻറ സൂപ്രണ്ട് ആയി നിയോഗിച്ചത്. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവറും. ഈ ബസും മറ്റ് 33 ബസുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്​റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മ​​​െൻറ്​ ജീവനക്കാർ തന്നെയായിരുന്നു ബസുകളുടെ ബോഡി നിർമിച്ചത്.

സ്വാതന്ത്ര്യത്തിന് ശേഷം റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ നിയമം 1950ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965ൽ കെ.എസ്.ആർ.ടി.സി നിയമങ്ങൾക്ക് രൂപം നൽകി. ഗതാഗതത വകുപ്പ് 1965 ഏപ്രിൽ ഒന്നിന്​ സ്വയംഭരണ സ്ഥാപനമാക്കി പ്രഖ്യാപനം നടന്നു. കേരള സർക്കാരി​​​െൻറ വിജ്ഞാ‍പന പ്രകാരം കേരള സ്​റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നപേരിൽ സ്​ഥാപിതമായത്​ 1965 മാർച്ച് 15നാണ്​.

Tags:    
News Summary - COIMBATORE KSRTC ACCIDENT-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.