ആലപ്പുഴ: സംസ്ഥാന സർക്കാറിന്‍റെ 2019ലെ കയർ കേരള അവാർഡ് 'മാധ്യമം' ദിനപത്രം റിപ്പോർട്ടർ നിസാര്‍ പുതുവനക്ക്. മികച്ച അച്ചടി മാധ്യമ പുരസ്കാരത്തിനാണ് നിസാര്‍ പുതുവന അർഹനായത്. മികച്ച വികസനോന്മുഖ റിപ്പോർട്ടിങ്ങിന് 'മീഡിയവൺ' ആലപ്പുഴ റിപ്പോർട്ടർ ആർ.ബി സനൂപും അർഹനായി. 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മാധ്യമം ആലപ്പുഴ ജില്ല ലേഖകനാണ് നിസാർ പുതുവന. ദേശീയ മാധ്യമ അവാർഡ്, നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ഫെല്ലോഷിപ്പ്, യുനൈറ്റഡ് നേഷൻ പോപ്പുേലഷൻ ഫസ്റ്റ് അവാർഡ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത് അമേരിക്ക മാധ്യമ അവാർഡ്, യൂനിസെഫ് സ്പെഷ്യൽ അച്ചീവ്മെന്റ് പുരസ്കാരം, കേരള മീഡിയ അക്കാദമി മാധ്യമ ഫെല്ലോഷിപ്പ്, അംബേദ്കർ മാധ്യമ അവാർഡ്, ഗ്രീൻ റിബ്ബൺ മാധ്യമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ പല്ലന പാനൂർ പുതുവനയിൽ മൈതീൻ കുഞ്ഞിന്‍റെയും ജമീലയുടെയും മകനാണ്. ഭാര്യ ഷഹന സൈനുല്ലാബ്ദീൻ (അധ്യാപിക, എം.എസ്.എം കോളജ്, കായംകുളം). മകൻ: അഹ്മദ് നഥാൻ.
മറ്റ് പുരസ്കാര ജേതാക്കൾ
എക്കണോമിക് ടൈംസ് മുൻ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ ജോ സ്കറിയ, ദി ഹിന്ദു മുൻ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി. രതീഷ് കുമാര്‍, ഇന്ത്യാവിഷന്‍, മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലുകളില്‍ ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റ് ആയിരുന്ന ആരതി മഹേഷ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ജേതാക്കള്‍ക്ക് കയര്‍ കേരള സമാപന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.