തിരുവനന്തപുരം: സംസ്ഥാനത്തെ േകാളജ് അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിനുള്ള ഉത്തരവുകളിൽ വീണ്ടും ഭേദഗതി. പുതിയ ഉത്തരവ് പ്രകാരം എം.ഫിൽ/ പിഎച്ച്.ഡി ഗവേഷണയോഗ്യതയുള്ളവർക്കുള്ള അഡ്വാൻസ് ഇൻക്രിമെൻറ് 2018 ജൂലൈ 17 വരെ അനുവദിക്കാൻ തീരുമാനിച്ചു. ഇതിനുശേഷം അഡ്വാൻസ് ഇൻക്രിമെൻറ് കൈപ്പറ്റിയവരുണ്ടെങ്കിൽ പി.എഫിൽ ലയിപ്പിക്കുന്ന 2016 ജനുവരി ഒന്ന് മുതൽ 2019 മാർച്ച് 31 വരെയുള്ള ശമ്പള കുടിശ്ശികയിൽനിന്ന് തിരിച്ചുപിടിക്കും. ഇതിന് മുന്നോടിയായി അഡ്വാൻസ് ഇൻക്രിമെൻറ് നൽകുന്നതിൽ യു.ജി.സിയിൽനിന്ന് സർക്കാർ വ്യക്തതതേടും.
പ്രിൻസിപ്പൽ തസ്തികക്ക് യു.ജി/ പി.ജി കോളജ് വേർതിരിവ് സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ മുഴുവൻ കോളജ് പ്രിൻസിപ്പൽമാർക്കും പി.ജി കോളജ് പ്രിൻസിപ്പൽ പരിഗണനയിൽ ശമ്പളം നിശ്ചയിക്കും. ശമ്പളം നിശ്ചയിക്കുന്നതിൽ ഇൻഡക്സ് ഒാഫ് റാഷലൈസേഷൻ വാല്യു (െഎ.ഒ.ആർ) സംബന്ധിച്ച് ഉയർന്ന പ്രശ്നം പുതിയ ഉത്തരവിലൂടെ പരിഹരിച്ചിട്ടുണ്ട്. ഫെബ്രുവരിമുതൽ കോളജ് അധ്യാപകർക്ക് പുതുക്കിയ സ്കെയിൽ പ്രകാരമുള്ള ശമ്പളം ലഭിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.
2016ൽ യു.ജി.സി പ്രഖ്യാപിച്ച ശമ്പള പരിഷകരണമാണ് സംസ്ഥാനത്ത് ഇപ്പോൾ നടപ്പാക്കുന്നത്. 2019 വരെയുള്ള കുടിശ്ശികയിനത്തിൽ 2400 കോടി രൂപയാണ് സർക്കാറിന് ബാധ്യത. യു.ജി.സി സ്കെയിൽ പ്രകാരമുള്ള ശമ്പളം നടപ്പാക്കുന്നതിന് 50 ശതമാനം തുകയാണ് കേന്ദ്രം അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.