തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മികച്ച ജയം. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഭൂരിപക്ഷവും എസ്.എഫ്.ഐ മുന്നേറിയപ്പോള്‍ സ്വാശ്രയ കോളജുകളാണ് എം.എസ്.എഫിനും കെ.എസ്.യുവിനും തുണയായത്.
കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലാണ് എസ്.എഫ്.ഐക്ക് നേട്ടം. മലപ്പുറം ജില്ലയില്‍ എം.എസ്.എഫ് കരുത്ത് തെളിയിച്ചു. തൃശൂര്‍ ജില്ലയിലാണ് കെ.എസ്.യു നിലമെച്ചപ്പെടുത്തിയത്. എസ്.ഐ.ഒയും മികച്ച ജയം നേടി.
യൂനിവേഴ്സിറ്റി യൂനിയന്‍ സ്വന്തമാക്കാനുള്ള യു.യു.സിമാരെ ലഭിച്ചതായി എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, 100ലേറെ യു.യു.സിമാരെ ലഭിച്ചതായി എം.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റും വ്യക്തമാക്കി. എസ്.എഫ്.ഐയും കെ.എസ്.യു-എം.എസ്.എഫ് സഖ്യവും തമ്മിലാണ് പ്രധാന മത്സരം നടന്നത്. കെ.എസ്.യു-എം.എസ്.എഫ് സഖ്യമാണ് നിലവില്‍ യൂനിവേഴ്സിറ്റി യൂനിയന്‍ ഭരണം കൈയാളുന്നത്. വിവിധ സംഘടനകളുടെ യു.യു.സിമാരെ സംബന്ധിച്ച് കൃത്യമായ വിവരം സര്‍വകലാശാലയില്‍ ലഭിച്ചിട്ടില്ല. ആഴ്ചകള്‍ക്കുശേഷമേ കണക്ക് ലഭ്യമാവുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.