തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾ തിങ്കളാഴ്ച മുതൽ പൂർണമായും തുറന്നുപ്രവർത്തിക്കും. 2020 മാർച്ചിൽ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോളജുകളിൽ മുഴുവൻ ക്ലാസുകളും നടത്തുന്നത് ഇപ്പോഴാണ്.
ഒക്ടോബർ നാലുമുതൽ അവസാന വർഷ പി.ജി, ബിരുദ വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങിയിരുന്നു. ഇതിെൻറ തുടർച്ചയായി ഒക്ടോബർ 18 മുതൽ ശേഷിക്കുന്ന പി.ജി ബിരുദ ക്ലാസുകൾ കൂടി തുടങ്ങാനായിരുന്നു തീരുമാനം. മഴക്കെടുതിയെ തുടർന്ന് ഇത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
പി.ജി ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെ ഉൾപ്പെടുത്തിയും ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് സർക്കാർ ഉത്തരവ്. ക്ലാസുകൾ ഒറ്റ സെഷനിൽ രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നര വരെ നടത്താം. അെല്ലങ്കിൽ ഒമ്പത് മുതൽ മൂന്നുവരെ/ഒമ്പതര മുതൽ മൂന്നര വരെ/പത്ത് മുതൽ നാലുവരെ സമയക്രമങ്ങളിലൊന്ന് തെരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.