കോഴിക്കോട്: മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ അസൈൻ കാരന്തൂരിന്റെ നിര്യാണത്തിൽ മാധ്യമം ജീവനക്കാരുടെ കൂട്ടായ്മ അനുസ്മരണം സംഘടിപ്പിച്ചു. റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.
എഡിറ്റർ വി.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് എഡിറ്റർ യാസീൻ അശ്റഫ്, മുൻ അസോസിയേറ്റ് എഡിറ്റർ ടി.പി. ചെറൂപ്പ, പീരിയോഡിക്കൽസ് മുൻ എഡിറ്റർ പി.കെ. പാറക്കടവ്, സീനിയർ ജനറൽ മാനേജർ സിറാജലി, ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, സ്പെഷൽ കറസ്പോണ്ടന്റ് ഉമർ പുതിയോട്ടിൽ, മുൻ ന്യൂസ് എഡിറ്റർ സുരേഷ് കുമാർ, ഡി.ജി.എം ഹാരിസ് വള്ളിൽ, റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹ്മാൻ കുറ്റിക്കാട്ടൂർ, ന്യൂസ് എഡിറ്റർ എം. ഫിറോസ്ഖാൻ, സീനിയർ റസിഡന്റ് മാനേജർ വി.സി.സലീം, ഹാഷിം എളമരം, കെ.എ. സൈഫുദ്ദീൻ, പി. ഷംസുദ്ദീൻ, എം. കുഞ്ഞാപ്പ എന്നിവർ സംസാരിച്ചു. എ. ബിജുനാഥ് സ്വാഗതവും പി. സാലിഹ് നന്ദിയും പറഞ്ഞു.
കോഴിക്കോട്: അസൈൻ കാരന്തൂരിനെ കാലിക്കറ്റ് പ്രസ്ക്ലബിെൻറ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. എഴുത്തുകാരൻ പി.കെ. പാറക്കടവ് അനുസ്മരണപ്രഭാഷണം നടത്തി.
പത്രപ്രവർത്തകർക്ക് ഒരു പാഠപുസ്തകമായിരുന്നു അസൈൻ കാരന്തൂരിെൻറ ജീവിതമെന്ന് അദ്ദേഹം അനുസ്മരിച്ചു. സൗമ്യനും ശക്തനുമായ മാധ്യമപ്രവർത്തകനായിരുന്നു അസൈനെന്ന് മുതിർന്ന പത്രപ്രവർത്തകൻ പി.ജെ. മാത്യു അനുസ്മരിച്ചു.
പ്രസ്ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്റ് പി. എ.അബ്ദുൽ ഗഫൂർ, കെ.എ. സൈഫുദ്ദീൻ, എം.വി. ഫിറോസ്, മാധ്യമം സ്പെഷൽ കറസ്പോണ്ടന്റ് ഉമർ പുതിയോട്ടിൽ, കോഴിക്കോട് ബ്യൂറോ ചീഫ് ഹാഷിം എളമരം, ബാബു ചെറിയാൻ, സി.വി. ഗോപാലകൃഷ്ണൻ, ടി. ഷിനോജ്കുമാർ, കെ.പി. സജീവൻ, വി.പി. റജീന, പി. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ. രാഗേഷ് സ്വാഗതവും പി.കെ. സജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.