മഞ്ജു വാര്യർ നൽകിയ പരാതിയിൽ സനൽകുമാറിനെതിരെ തെളിവുണ്ടെന്ന് കമീഷണർ

കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി സനൽകുമാർ ശശിധരനെതിരെ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച് നാഗരാജു. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചു. സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. തിരുവനന്തപുരം പാറശാലയിലെ ബന്ധു വീട്ടിൽ നിന്നാണ് സനൽകുമാർ ശശിധരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന്‍ കൊച്ചിയിൽ എളമക്കര പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാൻ പൊലീസ് തയ്യാറായെങ്കിലും ജാമ്യത്തില്‍ പോകാൻ സനൽ കുമാർ ശശിധരന്‍ വിസമ്മതിച്ചു. കോടതിയില്‍ ഹാജരാക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം.

മഞ്ജു വാരിയരെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.

Tags:    
News Summary - Commissioner says there is evidence against Sanalkumar in the complaint filed by Manju Warrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.