തിരുവനന്തപുരം: വിവിധ പാട്ട നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുന്നതിന് സമിതി രൂപീകരിച്ച് റവന്യൂവകുപ്പിന്റെ ഉത്തരവ്. ചീഫ് സെക്രട്ടറി അധ്യക്ഷനും, റവന്യൂ-ധനകാര്യ വകുപ്പ് സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും സമിതി രൂപീകരിച്ചത്.
ജനുവരി മൂന്നിലെ മന്ത്രി സഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള വിവിധ പാട്ട നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിശോധിച്ച് ഒരു മാസത്തിനകം നിർദേശം സമർപ്പിക്കണെന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.