ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; കേന്ദ്രവുമായി ബന്ധപ്പെടുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിനായി കേന്ദ്രത്തെ ബന്ധപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാറാണ് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടെടുക്കേണ്ടതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകൾ അനുവദിക്കുന്നത്. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 14,087 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങൾ കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 14,489 ആയി. 


കേരളത്തിൽ എന്തുകൊണ്ട് രോഗികളുടെ എണ്ണം കുറയുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. പൊതുജനാരോഗ്യ തത്വം അനുസരിച്ച് പരിശോധിച്ചാൽ ഇതിൽ അധികം അത്ഭുതപ്പെടാനില്ല. അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങൾ നിയന്ത്രണത്തിലില്ലെന്നും ആത്മവിശ്വാസത്തോടെ നമുക്ക് പറയാനാകും -മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ രണ്ടാംഘട്ട കോവിഡ് വ്യാപനം വൈകിയാണുണ്ടായത്. ഒരു ഘട്ടത്തിൽ ടി.പി.ആർ 40 വരെ എത്തിയിരുന്നു. രോഗികൾ വളരെ വർധിച്ചിട്ടും ആശുപത്രികളിൽ കൃത്യമായ ചികിത്സ നൽകാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - compensation for covid deaths in gulf, in touch with the Center says Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.