മാനന്തവാടി: നിയമപോരാട്ടത്തിലൂടെ ലഭിച്ച നഷ്ടപരിഹാരം 50 ലക്ഷം രൂപ വർഗീസ് സ്മരണ നിലനിര്‍ത്താന്‍ ഉപയോഗിക്കുമെന്ന് കുടുംബാംഗങ്ങളും സി.പി.ഐ (എം.എല്‍, റെഡ് ഫ്ലാഗ്) ഭാരവാഹികളും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഗീസ് സ്മാരക ട്രസ്റ്റിന് കൈവശമുള്ള ഭൂമിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വരും ദിവസങ്ങളില്‍ കൂടിയാലോചന നടത്തും. വര്‍ഗീസ് മുന്നോട്ടുവെച്ച അടിസ്ഥാന വിഭാഗത്തിെൻറ ഉന്നമനമെന്ന ലക്ഷ്യങ്ങളിലെത്താനും പഠന വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താനും കഴിയുന്നവിധത്തിലായിരിക്കും തുക വിനിയോഗിക്കുക.
കസ്റ്റഡി കൊലപാതകങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കുമെതിരെ പോരാടുന്നവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്ന നീതിയുടെ വാതിലാണ് കോടതിവിധി.
വാർത്തസമ്മേളനത്തിൽ റെഡ് ഫ്ലാഗ് കേന്ദ്ര സെക്രട്ടറി എം.എസ്. ജയകുമാര്‍, ട്രസ്റ്റ് സെക്രട്ടറി പി.സി. ഉണ്ണിച്ചക്കന്‍, ഭാരവാഹികളായ എം.കെ. തങ്കപ്പന്, കുന്നേല്‍ കൃഷ്ണന്, സലീംകുമാര്‍, വര്‍ഗീസിെൻറ സഹോദരങ്ങളായ എ. തോമസ്, എ. ജോസഫ്, എ. മറിയക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.