തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ജീവനക്കാരെ പരീക്ഷ ചുമതലക്കായി മറ്റു ജില്ലകളിൽ നിയോഗിക്കുന്നതിനെതിരെ പരാതി. കോൺഗ്രസ് അനുകൂല സംഘടനയായ സ്റ്റാഫ് ഓർഗനൈസേഷനാണ് വൈസ് ചാൻസലർ, പരീക്ഷ കൺട്രോളർ എന്നിവർ പരാതി നൽകിയത്.
ജീവനക്കാരുടെ അസൗകര്യങ്ങൾ പരിഗണിക്കാതെ മറ്റ് ജില്ലകളിൽ പരീക്ഷ ഡ്യൂട്ടിക്കായി നിയമിക്കാൻ നീക്കം നടക്കുന്നതായി ശ്രദ്ധയിൽപെട്ടെന്നാണ് കാലിക്കറ്റ് സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്കുമാർ നൽകിയ പരാതിയിൽ പറയുന്നത്.
മാത്രമല്ല, കോവിഡിെൻറ പശ്ചാത്തലത്തിൽ ഒരു സുരക്ഷയും മുൻകരുതലും ഇല്ലാതെ അന്യ ജില്ലകളിൽ പരീക്ഷ ഡ്യൂട്ടിക്ക് നിയമിക്കുന്നതിൽ ജീവനക്കാരുടെ ആശങ്കയും എതിർപ്പും അറിയിക്കുകയും നടപടികളിൽനിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം സംഘടന ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.