ന്യൂഡൽഹി: മഹിള കോൺഗ്രസ് പുനഃസംഘടിപ്പിച്ചതിൽ പ്രസിഡന്റ് ജെബി മേത്തറിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി. കെ.പി.സി.സിയുമായി കൂടിയാലോചന നടത്താതെയാണ് പുനഃസംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് ഒമ്പത് എം.പിമാരും ചില മഹിള കോൺഗ്രസ് അംഗങ്ങളും പരാതി നൽകിയത്.
ഉപദേശക സമിതി രൂപീകരിച്ചതിന് എതിരെയും പരാതിയുണ്ട്. അതേസമയം, എല്ലാവരുമായി കൂടിയാലോചിച്ചാണ് മഹിള കോൺഗ്രസ് പുനഃസംഘടിപ്പിച്ചതെന്ന് ജെബി മേത്തർ പറഞ്ഞു.
ജെബി മേത്തറിനെ വീണ്ടും മഹിളാ കോൺഗ്രസ് പ്രസിഡന്റാക്കിയുള്ള നാലു വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പട്ടിക എ.ഐ.സി.സി അംഗീകരിക്കുകയായിരുന്നു. ജില്ല പ്രസിഡന്റുമാരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.