തലശ്ശേരി: കഴിഞ്ഞദിവസം അറസ്റ്റിലായ വ്യാജ ഡോക്ടർ പെരിങ്ങമല ഹിസാന മൻസിലിൽ സോഫിമോൾക്കെതിരെ (43) നേരത്തേ പരാതി ഉയർന്നിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് ആക്ഷേപം.
തലശ്ശേരി കീർത്തി ഹോസ്പിറ്റലിൽ കുറച്ചുനാൾ പ്രവർത്തിച്ചിരുന്ന ഇവരുടെ യോഗ്യതയിൽ സംശയം തോന്നിയപ്പോൾ സേവനം അവസാനിപ്പിച്ചുവെന്നും പൊലീസിൽ പരാതി നൽകിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ, പൊലീസ് കാര്യമായെടുത്ത് അന്വേഷണം നടത്തിയില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒടുവിൽ പാലോട് പൊലീസിന് ലഭിച്ച പരാതിയിലാണ് വ്യാജ ഡോക്ടർ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
തലശ്ശേരി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഒരു വർഷത്തിലേറെയായി ഇവരുടെ ചികിത്സക്ക് വിധേയരായ നൂറുകണക്കിന് രോഗികൾ 'ഡോക്ടർ' അറസ്റ്റിലായെന്ന വാർത്തയറിഞ്ഞതോടെ ആശങ്കയിലാണ്. സോഫിയ റാവുത്തർ എന്ന പേരിലും വൈദ്യ ഫിയ റാവുത്തർ എന്ന ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയുമാണ് ഇവർ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.