സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി: അധ്യാപകനെ സസ്പെൻഡ് ചെയ്തു

തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അധ്യാപകൻ എസ്. സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. കാമ്പസിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്. സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ്. സുനിൽകുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാൽസംഗ കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു.

സ്കൂൾ ഓഫ് ഡ്രാമയിലെ ഡീൻ എസ്. സുനിൽ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പീഡനത്തിനിരയായ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതി. പരാതി നൽകാൻ എത്തിയപ്പോൾ വിദ്യാർഥിനിയോട് സ്റ്റേഷൻ എസ്.ഐ മോശമായി പെരുമാറിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

ഓറിയന്റേഷൻ ക്ലാസ്സിനിടെ താൽക്കാലിക അധ്യാപകൻ രാജ വാര്യർ പരാതിക്കാരിയായ കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. തുടർന്ന് സ്കൂൾ ഓഫ് ഡ്രാമ ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതി നൽകി. പെൺകുട്ടിക്ക് ധാർമിക പിന്തുണയുമായി എത്തിയ സുനിൽകുമാർ സൗഹൃദം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. 

Tags:    
News Summary - Complaint of sexual harassment of a student in School of Drama : Teacher suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.