കൊച്ചി: സ്വകാര്യ ചാനലിലെ ടെലിഫോൺ പരിപാടിയിൽ വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി. മഹിള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ ആശ സനിലാണ് പൊലീസിെൻറ അപരാജിത ഓൺലൈനിൽ പരാതി നൽകിയത്.
സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമായതിനാലും ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനാലും സൈബർ ക്രൈം ഗണത്തിൽ ഉൾപ്പെടുത്തണം. ഐ.ടി ആക്ടിൽ ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് പരാതിയിൽ പറയുന്നു. കുറ്റാരോപിതയായ വനിത കമീഷൻ അധ്യക്ഷയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും കേസ് എടുക്കാനും പൊലീസ് തയാറാകണമെന്നും അധ്യക്ഷക്കെതിരെ വരുന്ന മറ്റ് പരാതികളും ഇതിനൊപ്പം ചേർത്ത് അന്വേഷിക്കണമെന്നും ആശ സനിൽ അപരാചിതയിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി വനിതാ കമീഷൻ അധ്യക്ഷയുടെ പെരുമാറ്റത്തിനോടുള്ള അമർഷം പരസ്യമാക്കിയതും ശ്രദ്ധേയമായി. ഇൗ വിഷയത്തിൽ പ്രതിഷേധം വരുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ ശ്രീമതി, വനിതാ കമീഷനെ അവസാനത്തെ അത്താണിയായാണ് ആളുകൾ കാണുന്നതെന്ന് വ്യക്തമാക്കി. അവർ പരാതി പറയുേമ്പാൾ മനസ്സിൽ കുളിർമ കിട്ടത്തക്ക പ്രതികരണമാണ് ഉണ്ടാകേണ്ടത്.
മനുഷ്യത്വപരമായ നിലപാട് പ്രധാനമാണ്. നിസ്സഹായരും അശരണരുമായവർ ധാരാളം പേരുണ്ട്. അവരോട് മാന്യമായും അന്തസ്സോടെയും സ്നേഹത്തോടെയും പെരുമാറണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.