കഴക്കൂട്ടം: കഴക്കൂട്ടം സൈനിക് നഗറിൽ സ്ത്രീയും മൂന്ന് പെൺമക്കളും അടങ്ങിയ കുടുംബത്തെ അയൽവാസികൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചശേഷം വീട് പൊളിച്ചതായി പരാതി. സുറുമിയെയും കുടുംബത്തെയുമാണ് സർക്കാർ ഭൂമിയിൽനിന്ന് (പുറമ്പോക്കിൽ) ഇറക്കിവിട്ടത്. ഇവരുടെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി നിർമിച്ച വീടാണ് തകർത്തത്.
ഡിസംബർ 17നായിരുന്നു സംഭവം. ഏഴുവർഷമായി ഇവിടെ താമസിച്ചുവരികയായിരുന്നു കുടുംബം. ഇടക്കാലത്ത് വീടിെൻറ ശോച്യാവസ്ഥ കാരണം തൊട്ടടുത്ത വാടക വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും സാമ്പത്തിക പ്രയാസം കാരണം തിരികെയെത്തി. ഈ സാഹചര്യത്തിലാണ് അയൽപക്കത്തെ സഹോദരങ്ങളായ രണ്ടുപേർ ആയുധങ്ങളുമായെത്തി പുറത്താക്കുകയും വീട് നശിപ്പിക്കുകയും ചെയ്തതത്രെ. ഇതിെൻറ സി.സി.ടി.വി കാമറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ആക്രമണ വിവരമറിഞ്ഞെത്തിയ പൊലീസ് ദൃശ്യം പകർത്തി മടങ്ങിയതല്ലാതെ മറ്റ് നടപടികൾ സ്വീകരിച്ചില്ലെന്ന് കുടുംബം പറയുന്നു. യുവതിയും മൂന്ന് പെൺമക്കളും താമസിക്കാൻ സൗകര്യമില്ലാതെ പ്രയാസത്തിലാണ്. സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന രേഖ കുടുംബത്തിെൻറ പക്കലുണ്ട്. പട്ടയം നൽകണമെന്ന് കാട്ടി താലൂക്കിലും വില്ലേജിലും അപേക്ഷ നൽകി കാത്തിരിക്കുേമ്പാഴാണ് കുടിയൊഴിപ്പിച്ചത്. മറ്റൊരു വസ്തുവിലേക്ക് പോകാൻ വഴി ആവശ്യപ്പെട്ടാണത്രെ ആക്രമണം. കുടുംബം പൊലീസിലും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും ഇവർ പരാതി നൽകിയിട്ടുണ്ട്.
അതേസമയം യുവതിയെയും കുട്ടികളെയും ഭീഷണിപ്പെടുത്തി കുടിൽ പൊളിച്ച സംഭവം ശ്രദ്ധയിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദർശിച്ചു. 17ന് നടന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടിയിറക്കപ്പെട്ട കുടുംബത്തിന് വീട് വെച്ചുനൽകുമെന്ന് പ്രവാസി വ്യവസായി ആമ്പലൂർ എം.ഐ. ഷാനവാസ് അറിയിച്ചു. വീട് നിർമാണം പൂർത്തിയാകുന്നതുവരെയുള്ള വാടകയും നൽകും.
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക നഗറിൽ പുറമ്പോക്ക് ഭൂമിയിൽ കുടിൽകെട്ടി താമസിച്ച യുവതിയെയും മൂന്ന് പെൺമക്കളെയും തെരുവിലിറക്കിയ സംഭവം നവോത്ഥാനകേരളത്തിന് അപമാനകരമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം.
അക്രമത്തിനെതിരെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ നടപടി എടുത്തിട്ടില്ല. യുവതിക്കും പെൺമക്കൾക്കും സർക്കാർ സുരക്ഷയൊരുക്കണം. സർക്കാർ ഭൂമി ബിനാമികളിൽനിന്ന് തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.