പബ്ബില്ലെന്ന്​ പരാതി; ഐ.ടി പാർക്കുകളിൽ വൈൻ പാർലർ തുടങ്ങുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി പാർക്കുകളിൽ വൈൻ പാർലർ തുടങ്ങുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഐ.ടി പാർക്കുകളിൽ പബ്​ സൗകര്യമില്ലാത്തത്​ പലരും പ്രധാന പോരായ്​മയായി പറയുന്നു. കമ്പനികളുടെ റിപ്പോർട്ടുകളിലും ഇത്​ കുറവായി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ്​ സർക്കാർ വൈൻ പാർലർ തുടങ്ങുന്നതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിന്​ ശേഷം ഇതിനുള്ള നടപടികൾക്ക്​ സർക്കാർ തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ നൈറ്റ്​ ലൈഫിന്‍റെ അഭാവം മൂലം കേരളത്തിലെ ഐ.ടി പാർക്കുകളിൽ ജോലി ചെയ്യാൻ ജീവനക്കാർ മടിക്കുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഐ.ടി പാർക്കുകളിലെ പബുകളുടെ അഭാവത്തെ കുറിച്ച്​ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിരിക്കുന്നത്​.

Tags:    
News Summary - Complaint that there is no pub; CM says set up wine parlors in IT parks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.