പത്തനംതിട്ട: നായ് ഒാരിയിടുന്നതിെൻറ കാരണമെന്ത്? ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന് ന് മറുപടി കിട്ടാത്തതുകൊണ്ടാണ് പന്തളം മുടിയൂർക്കോണം ലക്ഷ്മിഭവനിൽ അശോകൻ വിവ രാവകാശ കമീഷനെ സമീപിച്ചത്. എന്നാൽ, കമീഷനും കനിഞ്ഞില്ലെന്നു മാത്രമല്ല, കമീഷണർ വി ൻസൻ എം. പോൾ അശോകനെ താക്കീതും ചെയ്തു. ചോദ്യം വിവരാവകാശത്തിെൻറ പരിധിയിൽ വരുന്നതല്ലെന്നും പൊതു അധികാരിയിൽ ലഭ്യമായ രേഖകൾ, രജിസ്റ്ററുകൾ എന്നിവയിൽനിന്ന് മാത്രമേ മറുപടി തരാൻ കഴിയൂ എന്നും രണ്ടുതവണ അറിയിച്ച കാര്യം ഓർമിപ്പിച്ചായിരുന്നു താക്കീത്. എന്നാൽ, ഇതുെകാണ്ടും പിന്മാറില്ലെന്ന നിലപാടിലാണ് പരാതിക്കാരൻ. ഉത്തരവ് ലഭിച്ച ശേഷം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അശോകൻ.
അയൽക്കാരെൻറ നായ് ഒാരിയിടുന്നതായിരുന്നു അശോകെൻറ പ്രശ്നം. നായ് രാപ്പകൽ നിർത്താതെ ഓരിയിടുന്നതിനാൽ ഉറക്കം കിട്ടുന്നില്ലെന്നും പറഞ്ഞിട്ടും പരിഹാരം കണ്ടിെല്ലന്നും പറഞ്ഞ് ആദ്യം പഞ്ചായത്തിനെ സമീപിച്ചു. നായ്ക്ക് ആരോഗ്യമുള്ളതിനാൽ വളർത്താൻ ലൈസൻസ് നൽകിയെന്നും അതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെന്നും അവർ അറിയിച്ചു.
എന്നാൽ, ആരോഗ്യമുണ്ടായിട്ടും ഓരിയിടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ഇയാൾ പന്തളത്തെ വെറ്ററിനറി ഡോക്ടറെ സമീപിച്ചു. അത് അന്വേഷിക്കേണ്ട ചുമതല തനിക്കില്ലെന്നും ഇറങ്ങിപ്പോകാനും ഡോക്ടർ പറഞ്ഞത്രെ. പിന്നീട് കാരണം ആവശ്യപ്പെട്ട് ഇയാൾ വിവരാവകാശ അപേക്ഷ വെറ്ററിനറി കേന്ദ്രത്തിൽ നൽകി. രണ്ടുമാസം കഴിഞ്ഞിട്ടും മറുപടി കിട്ടാത്തതിനെ തുടർന്ന് 2014ൽ വിവരാവകാശ കമീഷണറെ സമീപിക്കുകയായിരുന്നു.
പരാതി പരിഗണിച്ച് 15 ദിവസത്തിനകം മറുപടി നൽകണമെന്ന് കാണിച്ച് കമീഷൻ ഡോക്ടർക്ക് നിർദേശം നൽകി. ഓരിയിടലിന് കാരണം സംബന്ധിച്ച് ഒരു രേഖയും തെൻറ ഓഫിസിൽ ഇല്ലെന്ന് ഡോക്ടർ മറുപടി നൽകി. വീണ്ടും അശോകൻ 2015ൽ അപ്പീൽ നൽകി. ഇതിെൻറ അന്തിമ തീരുമാനം അറിയിക്കാനാണ് മറ്റു പരാതികൾക്കൊപ്പം ചൊവ്വാഴ്ച തിരുവനന്തപുരത്തെ വിവരാവകാശ കമീഷണർ ഒാഫിസിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ അശോകെൻറ പരാതിയും പരിഗണിച്ചത്. കലക്ടറേറ്റിലെ വിഡിയോ കോൺഫറൻസ് മുറിയിൽ പരാതിക്കാരുമെത്തിയിരുന്നു. കൂടാതെ മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സർജൻ ഡോ. ബിജു മാത്യു, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ബി.എസ്. ബിന്ദു എന്നിവരും ഹാജരായി. വിവരാവകാശ നിയമം ദുർവിനിയോഗം ചെയ്യരുതെന്ന് കമീഷണർ അശോകനോട് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും തെൻറയും സമയം പാഴാവുകയാണ്. എന്നാൽ, അറിയാനുള്ള അവകാശംകൊണ്ടാണ് അപേക്ഷ നൽകിയതെന്ന് അശോകൻ വിശദീകരിച്ചു. എന്നാൽ, പൊതുഅധികാരിയിൽ ഉള്ള രേഖയും രജിസ്റ്ററും അടിസ്ഥാനമാക്കിയേ മറുപടി തരാൻ കഴിയൂവെന്നും കമീഷണർ മറുപടി നൽകി. വിവരങ്ങൾ ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കില്ല. പരാതിയുമായി അശോകൻ ഉദ്യോഗസ്ഥരുടെ പിന്നാലെ നടക്കുകയാണെങ്കിലും അയൽക്കാരെൻറ നായ് പണ്ടേ ഓരിയിടൽ നിർത്തി എന്നതാണ് മറ്റൊരു കൗതുകം. ഇത് പരാതിക്കാരനും സമ്മതിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.