രാഷ്​ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിൽ ആശങ്ക, പ്രതിപക്ഷത്തി​​േന്‍റത്​ കൊലപാതകികളെ പിന്തുണക്കുന്ന സമീപനം -കാനം

തിരുവനന്തപുരം: കേരളത്തില്‍ രാഷ്​ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിൽ ആശങ്കയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞദിവസം ആലപ്പുഴയിലുണ്ടായ രണ്ടു രാഷ്​ട്രീയ കൊലപാതകങ്ങള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

പരസ്പരം പോരടിക്കുന്ന രണ്ടു വര്‍ഗീയ കക്ഷികളാണ് കൊലപാതകങ്ങള്‍ക്കുപിന്നില്‍. ഈ അവസരത്തിലും സര്‍ക്കാറിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവര്‍ക്ക് പിന്തുണയേകുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനജനകമാണ്.

രാഷ്​ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ എല്ലാ രാഷ്​ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്തുവരണമെന്നും കാനം ആവശ്യപ്പെട്ടു.

Tags:    
News Summary - Concerns over rising political killings and opposition support for assassins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.