വണ്ടിപ്പെരിയാർ യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷം

കൊച്ചി: വണ്ടിപ്പെരിയാറിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിനിടെ സംഘർഷം. പൊലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വഴിയിൽ കാത്തുനിന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ബിയർകുപ്പിയടക്കം കൈയിൽ പിടിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കാത്തുനിന്നത്. പലയിടത്തുനിന്നായി ആളുകൾ സംഘടി​ച്ചെത്തിയതോടെ രംഗം ശാന്തമാക്കാൻ പൊലീസും ഇട​പെട്ടു. എന്നാൽ പൊലീസിനു​ നേരെ കല്ലെറിയുന്ന അവസ്ഥയിലേക്ക് സംഘർഷം മാറി. തുടർന്ന്

പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.  

Tags:    
News Summary - Conflict in Vandiperiyar Youth Congress March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.