കോൺഗ്രസി​െൻറ രാമായണ പരിപാടി ഉപേക്ഷിച്ചു

ആലപ്പുഴ: ജൂലൈ 17ന്​ കെ.പി.സി.സി വിചാർവിഭാഗ്​ തിരുവനന്തപുരത്ത്​ നടത്താൻ നിശ്ചയിച്ചിരുന്ന രാമായണ മാസാചരണ പരിപാടി ഉപേക്ഷിച്ചു. ‘രാമായണം നമ്മുടേതാണ്​ നാടി​​​െൻറ നന്മയാണ്​’ എന്ന പേരിൽ നടത്താനിരുന്ന പരിപാടിയാണ്​ ഉപേക്ഷിച്ചത്​. ഇതുസംബന്ധിച്ച്​ ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ​ പരിപാടി ഒഴിവാക്കുന്നതായി കെ.പി.സി.സി വിചാർ വിഭാഗ്​ സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ അറിയിച്ചു. 

ആത്മീയ ഗ്രന്ഥങ്ങളെയും ഇതിഹാസ കൃതികളെയും ആസ്​പദമാക്കി വിചാർവിഭാഗ്​ മുമ്പും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്​. രാമായണത്തെ സംബന്ധിച്ചുള്ള പരിപാടി ഏറെ തെറ്റിധാരണ പരത്തിയ സാഹചര്യത്തിലാണ്​ ​വേണ്ടെന്ന്​ വെക്കാൻ തീരുമാനിച്ചതെന്ന്​ ഹരികുമാർ വ്യക്​തമാക്കി.

Tags:    
News Summary - congress cancels ramayana month programms-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.