ന്യൂഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പെങ്കടുക്കാൻ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോട് കോൺഗ്രസും സി.പി.എമ്മും ദേശീയതലത്തിൽ ഒന്നിച്ചു നീങ്ങേണ്ടതിെൻറ പ്രാധാന്യം ഒാർമിപ്പിച്ച് മുൻമുഖ്യമന്ത്രി എ.കെ. ആൻറണി. മുഖ്യമന്ത്രിയും സുഹൃത്തുക്കളും അവരുടെ പാർട്ടി നേതൃയോഗത്തിൽ പെങ്കടുക്കാൻ പോവുകയാണ്. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഇന്ത്യൻ രാഷ്ട്രീയത്തിെൻറ ഇപ്പോഴത്തെ പോക്ക് സർവനാശത്തിലേക്കാണ്. മൗലികാവകാശങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുേമ്പാൾ പാർട്ടികൾക്ക് ഒറ്റക്കുനിന്ന് ചെറുക്കുക സാധ്യമല്ല. ഇന്ത്യ പഴയ ഇന്ത്യയാകണം. പോംവഴി എല്ലാവരും ചേർന്ന് ആേലാചിക്കണം.
സർവനാശത്തിലേക്കുള്ള പോക്ക് തടയാൻ എല്ലാവരും അവരവരുടെ പങ്ക് വഹിക്കണം -ആൻറണി പറഞ്ഞു.പ്രമുഖ പത്രപ്രവർത്തകൻ ടി.വി.ആർ. ഷേണായിയെക്കുറിച്ച പുസ്തകത്തിെൻറ പ്രകാശന ചടങ്ങായിരുന്നു വേദി. പിണറായി വേദിയിലിരിക്കേ, പിന്നാലെ പ്രസംഗിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ് ആൻറണിക്ക് മറുപടി പറഞ്ഞത്. പല രാഷ്ട്രീയ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുേമ്പാൾ പോലും സഹവർത്തിത്വം ഉയർത്തിപ്പിടിച്ച് ഒന്നിച്ചുനീങ്ങാൻ കഴിയുക എന്നതാണ് പ്രധാനമെന്ന് ബേബി പറഞ്ഞു.
നിലവിലെ ദേശീയ രാഷ്ട്രീയ സംഘർഷങ്ങളിൽനിന്ന് മതനിരപേക്ഷതയിലും ജനസൗഹാർദത്തിലും ഉൗന്നിയ പൊതുമണ്ഡലം രൂപപ്പെട്ടു വരണമെന്ന് ആൻറണിക്കു മുമ്പ് പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ചുരുങ്ങി. വിരുദ്ധാഭിപ്രായം പറയുന്നവരെ നിശ്ശബ്ദമാക്കുന്ന ചുറ്റുപാട് മാറണം. നിർഭയമായി സ്വന്തം ബോധ്യം സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാൻ പറ്റുന്ന സാഹചര്യം വീണ്ടെടുക്കാൻ കഴിയണം -പിണറായി ചൂണ്ടിക്കാട്ടി.
എ.കെ. ആൻറണിക്ക് ആദ്യ കോപ്പി നൽകി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്തു. കേരള മീഡിയ അക്കാദമിയാണ് പുസ്തകം പുറത്തിറക്കിയത്. ടി.വി.ആർ. ഷേണായിയുടെ ഭാര്യ സരോജ ഷേണായി, അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ഡി. വിജയമോഹൻ, സുധീർനാഥ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.