തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളായ മാത്യൂ കുഴൽനാടൻ, വി.ടി. ബൽറാം, കെ.എസ് ശബരീനാഥൻ എന്നിവർ രംഗത്ത്.
'എൻെറ രാജ്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ?. ബാബരി മസ്ജിദ് തകർത്തതിന് ഈ രാജ്യംതന്നെ സാക്ഷിയാണ്. വിധിയുടെ പ്രാഥമിക വിവരങ്ങൾ അറിയുമ്പോൾ പൗരൻ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും തലകുനിക്കുന്നു. രാജ്യത്തെ മുസ്ലിം സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു.. മുറിവിൽ കൂടുതൽ വേദന പകരാൻ ആഗ്രഹിക്കാത്തതുകൊണ്ട് കൂടുതൽ പറയുന്നില്ല. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടരും'- മാത്യൂ കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.
മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ അടക്കമുള്ള ഹിന്ദുത്വവാദികൾ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണ് എന്നായിരുന്നു വി.ടി.ബൽറാം എം.എൽ.എയുടെ പ്രതികരണം.
ഭാരതത്തിൻെറ നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട ദിനമാണ് ഇന്ന്. ഇത്രയുമധികം വിഷ്വൽ എവിഡെൻസുള്ള ബാബറി മസ്ജിദ് കേസിൽ ഇതാണ് കോടതി വിധിയെങ്കിൽ ഇനി നമ്മൾ എങ്ങോട്ടാണെന്നായിരുന്നു കെ.എസ് ശബരീനാഥൻെറ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.