തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാന കോൺഗ്രസിലെ മുഴുവൻ നേതാക്കളും ജനപ്രതിനിധികളും 137 രൂപ ചലഞ്ചുമായി കടകമ്പോളങ്ങൾ കയറിയിറങ്ങും. മുതിര്‍ന്ന നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവർ അന്ന് ഫണ്ട് ശേഖരണത്തിനിറങ്ങും.
കോണ്‍ഗ്രസ് ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി ആരംഭിച്ച 137 രൂപ ചലഞ്ച് വിജയിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന പോഷകസംഘടന ഭാരവാഹികളുടെ യോഗവും തീരുമാനിച്ചിരുന്നു. വിവിധ പോഷകസംഘടനകള്‍ വ്യത്യസ്ത ദിവസങ്ങളിൽ 137 രൂപ ചലഞ്ച് ഏറ്റെടുക്കും. റിപ്പബ്ലിക് ദിനത്തോടെ ജന്മദിന കാമ്പയിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.