തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിെവച്ച മുതിർന്ന നേതാവ് വി.എം. സുധീരനെ അനുനയിപ്പിക്കാൻ നേതൃത്വത്തിെൻറ തിരക്കിട്ട നീക്കം. ഹൈകമാൻഡ് നിർദേശപ്രകാരം വീട്ടിലെത്തി കണ്ട പ്രതിപക്ഷനേതാവ് വി.ഡി. സതീശനോട് സുധീരൻ അതൃപ്തി തുറന്നുപറഞ്ഞു.
സുധീരനുമായി ചർച്ച നടത്തുമെന്നും രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും സുധീരൻ അടക്കമുള്ളവരുമായി ചർച്ച നടത്തുമെന്ന് കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കി.
രമേശ് ചെന്നിത്തല അടക്കമുള്ളവർ സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നു. അനുനയിപ്പിച്ച് മടക്കിക്കൊണ്ടുവരണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കൂടിയാലോചന ഇല്ലെന്ന പരാതി പരിശോധിക്കണമെന്ന് എം.എം. ഹസൻ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിൽ സുധീരൻ അനിവാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു. അനുനയശ്രമം തുടരുേമ്പാഴും സുധീരൻ രാജിയിൽ ഉറച്ചുനിൽക്കുകയാണ്. സുധീരനെ കണ്ടിറങ്ങിയ വി.ഡി. സതീശൻ നേതൃത്വത്തിെൻറ വീഴ്ചകൾ പരിശോധിക്കുമെന്നും തനിക്കും വീഴ്ച വന്നുവെന്നും പ്രതികരിച്ചു. തെൻറ ഭാഗത്തുനിന്ന് വീഴ്ച വന്നു. തന്നോട് ക്ഷമിക്കണമെന്നും ആവശ്യപ്പെട്ടു. പാർട്ടിയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് സുധീരൻ പറഞ്ഞതായാണ് വിവരം. സുധീരനെ കാണുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.