ന്യൂഡൽഹി: കൊല്ലം ഡി.സി.സി പ്രസിഡൻറും മഹിള കോൺഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയെ വട കരയിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്. ഇതിനായി തിരക്കിട്ട് ഡൽഹിയിൽ വിളിച്ചുവരുത ്തിയെങ്കിലും മത്സരിക്കാൻ താൽപര്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ച് ബിന്ദുകൃഷ്ണ മടങ്ങി.
വിദ്യ ബാലകൃഷ്ണനെ വടകരയിൽ സ്ഥാനാർഥിയാക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി നിർദേശം കേന്ദ്ര തെരഞ്ഞെടുപ്പു സമിതി അംഗീകരിച്ചിരുന്നു. എന്നാൽ, പി. ജയരാജൻ എതിരാളിയായ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവിനെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസിൽ സമ്മർദമുയർന്നു.
ഇതിനിടയിലാണ് വനിത പ്രാതിനിധ്യത്തിെൻറ കുറവ് തെരഞ്ഞെടുപ്പു സമിതിയിൽ രാഹുൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മഹിള കോൺഗ്രസ് നേതാവുകൂടിയായ ബിന്ദു കൃഷ്ണയെ ഞായറാഴ്ച ഡൽഹിയിൽ വിളിച്ചുവരുത്തിയത്. ഭാരിച്ച ചെലവും മറ്റും ചൂണ്ടിക്കാണിച്ചാണ് വിസമ്മതം അറിയിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.