തൃശൂർ: കോർപറേഷനിൽ ഇടതു മുന്നണിയുമായി സഹകരിക്കാൻ കോൺഗ്രസ് വിമനായി ജയിച്ച എം.കെ. വർഗീസ് തീരുമാനിച്ചു. താൻ ഒരു ഉപാധിയും വെച്ചിട്ടില്ലെന്നും അതേസമയം എന്തിനും തയാറാണെന്ന് എൽ.ഡി.എഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും എം.കെ. വർഗീസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
'എൽ.ഡി.എഫുമായി സഹകരിക്കാനാണ് കൂടുതൽ താൽപര്യപ്പെടുന്നത്. യു.ഡി.എഫിെൻറ ആരും തന്നെ നേരിട്ട് കണ്ടിട്ടില്ല. കോൺഗ്രസിനോടുള്ള പ്രതിഷേധമായിരിക്കും തെൻറ തീരുമാനം. കോൺഗ്രസിൽനിന്ന് മോശം അനുഭവമാണ് നേരത്തെ ഉണ്ടായത്. സംസ്ഥാന, ജില്ല കോൺഗ്രസ് നേതൃത്വത്തെ വിശ്വസിക്കാൻ കൊള്ളില്ല. 35 വർഷം പ്രവർത്തിച്ച തന്നെ കോൺഗ്രസ് ചതിക്കുകയായിരുന്നു'-വർഗീസ് പറഞ്ഞു.
വർഗീസ് നിലപാട് വ്യക്തമാക്കിയതോടെ കോർപറേഷനിൽ എൽ.ഡി.എഫ് ഭരണം ആവർത്തിക്കാൻ സാഹചര്യം തെളിഞ്ഞു. യു.ഡി.എഫിന് 23ഉം എൽ.ഡി.എഫിന് സ്വതന്ത്രർ ഉൾപ്പെടെ 24ഉം അംഗങ്ങളാണ് ഉള്ളത്. എൻ.ഡി.എക്ക് ആറ് അംഗങ്ങളാണ്. വർഗീസിെൻറ നിലപാട് നിർണായകമായിരുന്നു. ഒരു ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.