പാലക്കാട്: മലമ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നേതൃത്വം വഴങ്ങി. യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷനൽ ജനതാദളിന് നൽകിയ മലമ്പുഴ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കും. നാഷനൽ ജനതാദൾ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോൺ ജോണുമായി നേതൃത്വം ചർച്ച നടത്തി. മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
മലമ്പുഴ സീറ്റ് ജനതാദളിന് വിട്ടുനൽകിയതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2016ൽ നേമത്ത് ഒ. രാജഗോപാലിനെതിരെ ദുർബല സ്ഥാനാർഥിയെ നിർത്തിയ അതേ നടപടിയാണ് മലമ്പുഴയിലും ആവർത്തിക്കുന്നതെന്ന് വിമർശനം വന്നു. ബി.ജെ.പിയെ സഹായിക്കാനാണ് നീക്കമെന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയർന്നിരുന്നു.
ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള മലമ്പുഴയിൽ ദുർബലനായ സ്ഥാനാർഥിയെ നിർത്തിയാൽ നേമം ആവർത്തിക്കുമെന്നായിരുന്നു പ്രവർത്തകരുടെ ആശങ്ക. ഇവർ പ്രതിഷേധ പ്രകടനവും നടത്തി. തുടർന്നാണ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കാൻ തീരുമാനമായത്.
2016ൽ മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദൻ 73,299 വോേട്ടാടെയാണ് ജയിച്ചത്. ആ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാറിന് 46,157 വോട്ടുകളും കോൺഗ്രസ് നേതാവ് വി.എസ്. ജോയി 35,333 വോട്ടുകളും നേടി.
ഇത്തവണ വി.എസ്. അച്യുതാനന്ദൻ മലമ്പുഴയിൽ മത്സരിക്കാനില്ലാത്ത സാഹചര്യത്തിൽ സി.പി.എം നേതാവ് എ. പ്രഭാകരനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. അച്യുതാനന്ദൻ ഇല്ലാത്ത സാഹചര്യത്തിൽ മലമ്പുഴയിൽ യു.ഡി.എഫ് കരുത്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണ് ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.