തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ ഭരണത്തിനുകീഴില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ വര്ധിച്ചുവരുന്നതിനെതിെര കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നവംബര്‍ 25ന് രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി 'രാത്രി നടത്തം' സംഘടിപ്പിക്കും.
'പെണ്‍മയ്‌ക്കൊപ്പം ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. രാത്രി നടത്തത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി തിരുവനന്തപുരത്ത് നിര്‍വഹിക്കും. ജില്ലകളില്‍ നടക്കുന്ന രാത്രി നടത്തത്തില്‍ മഹിളാകോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, കെ.എസ്.യു ഉള്‍പ്പടെയുള്ള സംഘടനകളിലെ സ്ത്രീകള്‍ അണിനിരക്കും.
കെ.കെ. ശൈലജ വനിത, ശിശു വികസന മന്ത്രിയായിരിക്കെ വകുപ്പിന്‍റെ നേതൃത്വത്തിൽ 'ഈ തെരുവുകള്‍ ഞങ്ങളുടേതും കൂടി' എന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പായിരുന്നു 2019 ഡിസംബർ 19ന് നടത്തിയ പരിപാടിയുടെ സംഘാടകർ. അന്ന് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നു വരെയാണ് സ്ത്രീകള്‍ നടക്കാനിറിങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.