കോഴിക്കോട്: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ദേശീയതലത്തിൽ വളരെ നിർണായകമാണ്. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ ഈ തെരഞ്ഞെടുപ്പിന് നല്ല റോളുണ്ട്. ജനങ്ങളെ വിഭജിക്കുന്ന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറല്ല -രാഹുൽ വ്യക്തമാക്കി.
കോവിഡ് കാലത്ത് ലോകം സാമ്പത്തിക പ്രതിസന്ധിയിലാകുന്നതിന് മുമ്പ് തന്നെ നോട്ടുനിേരാധനവും ജി.എസ്.ടിയും ഇന്ത്യയെ തകർത്തു. കർഷക ദ്രോഹ നിയമങ്ങൾ നടപ്പാക്കുന്നു. ജനങ്ങളിലേക്ക് കുടുതൽ പണം എത്തിക്കുന്ന നടപടികൾ കേന്ദ്രം തുടങ്ങണമായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇതിൽ പരാജയപ്പെട്ടു. കേരളത്തിൽ ഇടതുപക്ഷം ഇത് ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, ഇന്ധനമില്ലാതെ കാർ ഓടിക്കുന്നത് പോലെയാണ് ഇവിടെയുള്ള അവസ്ഥ. ആളുകളുടെ കൈയിൽ പണമില്ല. പണമുണ്ടെങ്കിലേ തൊഴിലും ഉൽപാദനവും വർധിക്കുകയുള്ളൂ. തൊഴിലില്ലായ്മ പരിഹരിക്കപ്പെടണം. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി കേരളത്തിനും രാജ്യത്തിനും അനിവാര്യമാണെന്ന് ഞാൻ പറയുന്നത്. ഇത് നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണന്നും രാഹുൽ പറഞ്ഞു.
രാജ്യത്ത് ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനേ കഴിയൂ. സി.പി.എം മുക്ത ഭാരതമെന്ന് നരേന്ദ്രമോദി പറയാറില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയിൽ വനിതകൾക്ക് നൽകിയ പ്രാതിനിധ്യം തൃപ്തികകരമല്ല. അതേസമയം, യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ഉള്ളതില്‍ സന്തോഷമുണ്ട്. വനിതാ പ്രാതിനിധ്യം അര്‍ഹമായ രീതിയിലേക്കെത്തും. നൂതനമായ കാര്യങ്ങൾ ചെയ്യാൻ പുതുതലമുറക്ക് കൂടുതൽ ഇടം നൽകണം. കേരളത്തിലെ മുതിർന്ന നേതാക്കൾ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയായി ഇക്കാര്യം ഉൾക്കൊണ്ടിട്ടുണ്ട്. അതിൽ വളരെ സന്തോഷവാനാണ് -രാഹുൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.