തൃശൂര്‍: നെഹ്റു കോളജിനെതിരെ ഗൂഢശക്തികൾ പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് നെഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസിെൻറ സഹോദരനും ഇപ്പോൾ നെഹ്റു ഗ്രൂപ്പിെൻറ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും ട്രസ്റ്റിയുമായ പി. കൃഷ്ണകുമാറിെൻറ പരാതി. വിദ്യാർഥി ജിഷ്ണു പ്രണോയ് മരിച്ചതിനെ തുടർന്ന് കോളജിനും ചെയർമാനും സഹോദരനുമായ കൃഷ്ണദാസിനും മറ്റ് അധ്യാപകർക്കുമെതിരെ നടക്കുന്ന പ്രചാരണങ്ങളും നിയമനടപടികളും സത്യവുമായി ബന്ധമില്ലാത്തതാണെന്നാണ് പരാതി. ഇതിന് പിന്നിൽ സ്ഥാപനത്തെ തകർക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വൻ ശക്തികളുണ്ട്. ജിഷ്ണുവിെൻറ അമ്മാവൻ ശ്രീജിത്തിെൻറ പിന്നിൽ ആരാണെന്നും സാമ്പത്തിക സ്രോതസ്സ് എന്തെന്നും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്.പി മുഖേനയാണ് പരാതി നൽകിയത്. പരാതിയിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണവും ആരംഭിച്ചു.
നെഹ്റു ഗ്രൂപ് സ്ഥാപനങ്ങളുടെ പഠന-ഗുണ നിലവാരവും രീതികളും വിജയശതമാനവും മികച്ചതാണ്. ഇതോടൊപ്പം സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, നിർധനർക്ക് വീട് തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളുമായി ഗ്രൂപ് സജീവമാണ്. ജിഷ്ണു ആത്മഹത്യ ചെയ്തതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും വഴിതെറ്റിക്കുന്ന പ്രചാരണത്തോടെ ആത്മഹത്യാപ്രേരണയടക്കമുള്ള വകുപ്പുകൾ ചേർത്ത് നിരപരാധിയായ ജ്യേഷ്ഠൻ പി. കൃഷ്ണദാസ് അടക്കം മറ്റ് നാലുപേരെയും പ്രതിചേർത്ത് കേസ് മാറ്റിയിരിക്കുകയാണ്.
ഇതേത്തുടർന്ന് നെഹ്റു ഗ്രൂപ്പിെൻറ കോളജുകളും കോളജ് ബസുകളും ഓഫിസുകളും ആക്രമിക്കുകയും അധ്യാപകർക്കും ജീവനക്കാർക്കും നേരെ ൈകേയറ്റവുമുണ്ടായി. ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ സത്യമല്ലാത്തതും നിയമസാധുതയില്ലാത്തതുമാണ്. സ്വതന്ത്ര ഏജൻസിയെകൊണ്ട് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.