കോടതിവിധി വന്ന​ശേഷവും സി.പി.എം ഓഫിസ്​ നിർമാണം: ഹരജി ഇന്ന്​ പരിഗണനക്ക്​

കൊ​ച്ചി: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ലെ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ന്‍റെ നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട ​ചൊ​വ്വാ​ഴ്ച രാ​ത്രി​യും പ​ണി ന​ട​ത്തി​യെ​ന്ന പ​രാ​തി ഹൈ​കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ ല​ഭ്യ​മാ​കാ​ത്ത​തും പു​തി​യ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കി​യ​തും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മൂ​ന്നാ​ർ കൈ​യേ​റ്റ വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക ഡി​വി​ഷ​ൻ​ബെ​ഞ്ച്​ പ​രാ​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യ​ത്.

സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടും സി.​പി.​എം ഓ​ഫി​സ്​ നി​ർ​മാ​ണം തു​ട​രു​ന്ന​താ​യി​ ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ്​ ചൊ​വ്വാ​ഴ്​​ച കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വി​ട്ട രാ​ത്രി​യും നി​ർ​മാ​ണം തു​ട​ർ​ന്ന​താ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ കോ​ട​തി ആ​രം​ഭി​ച്ച​യു​ട​ൻ ഹ​ര​ജി​ക്കാ​രും അ​മി​ക്ക​സ് ക്യൂ​റി​യും കോ​ട​തി​യെ അ​റി​യി​ച്ചു. നി​ർ​മാ​ണം ത​ട​യാ​ൻ റ​വ​ന്യൂ- പൊ​ലീ​സ് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്നാ​ണ് കോ​ട​തി വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. നി​ർ​മാ​ണം ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ ക​ല​ക്ട​ർ​ക്ക്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​റി​ന്‍റെ മ​റു​പ​ടി. ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ക​ല​ക്ട​ർ​ക്ക് ഉ​ത്ത​ര​വ് ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ കോ​ട​തി​യും വി​ല​യി​രു​ത്തി. തു​ട​ർ​ന്നാ​ണ്​ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക്​ ഹ​ര​ജി മാ​റ്റി​യ​ത്. ​ചെ​വ്വാ​ഴ്ച​ത്തെ ഉ​ത്ത​ര​വ് ഉ​ട​ൻ കൈ​മാ​റാ​ൻ ര​ജി​സ്ട്രി​ക്കും നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - Construction of CPM office even after the court verdict: Petition for consideration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.