മൂവാറ്റുപുഴ: അന്തർസംസ്ഥാന തൊഴിലാളിയെ മുറിയിൽ കയറി കൈയേറ്റം ചെയ്ത കരാറുകാരൻ അടക്കമുള്ളവരെ നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിന് കൈമാറി. ചൊവ്വാഴ്ച രാവിലെ നഗരത്തിലെ റോട്ടറി റോഡിലാണ് സംഭവം. ജോലിക്ക് വിളിക്കാനെത്തിയ കരാറുകാരനുമായി പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന.
പണി എടുത്തതിെൻറ കൂലി തീർത്ത് നൽകിയില്ലെന്നതിെൻറ പേരിൽ അന്തർസംസ്ഥാന തൊഴിലാളികൾ കരാറുകാരനെ ആക്രമിച്ച് വാഹനത്തിെൻറ താക്കോൽ ഊരിയെടുത്ത് മുറിയിൽ ഒളിക്കുകയായിരുന്നത്രെ. കോൺട്രാക്ടർ വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ സുഹൃത്തുക്കൾക്കൊപ്പം തൊഴിലാളികളെ മുറിയിൽ കയറി മർദിച്ചശേഷം താക്കോൽ തിരിച്ചുവാങ്ങി. ഇതിനിടെയാണ് ബഹളം കേട്ടെത്തിയ നാട്ടുകാർ ഇവരെ തടഞ്ഞുെവച്ച് പൊലീസിന് കൈമാറിയത്. അന്വേഷണം നടക്കുകയാെണന്നും കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.