`നിയമത്തി​െൻറ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും'; വിവാദ പരാമർശത്തിൽ എം.എം. മണിക്കെതിരെ പരാതി

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തിയ മുൻമന്ത്രി എം.എം. മണിക്കെതിരെ പരാതി. സർക്കാർ ജീവനക്കാരെയും കുടുംബാംഗങ്ങളെയും അപമാനിച്ചതായി ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് എം​േപ്ലായീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ(ഫെറ്റോ) ആണ് ഡി.ജി.പിക്ക് പരാതി നൽകിയത്. എം.എൽ.എ സ്ത്രീ വിരുദ്ധമായി സംസാരിച്ചതായും പരാതിയിൽ പറയുന്നു.

നെടുങ്കണ്ടത്ത് മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നുവെന്നാരോപിച്ച് ഉടുമ്പഞ്ചോല ജോയിന്റ് ആർ.ടി.ഒ ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് പരാതിക്ക് ആസ്പദമായ രീതിയിൽ എം.എം. മണി സംസാരിച്ചത്. ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിനിടയിൽ രാഷ്ട്രീയം എടുത്താൽ തങ്ങളും രാഷ്ട്രീയം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം നൽകാനാണെന്ന് ഉദ്യോഗസ്ഥർ പറയുന്നതായും സി.പി.എം നേതാവ് ആരോപിച്ചു. ഉദ്യോഗസ്ഥർ നിയമത്തിന്റെ വഴിക്ക് പോയില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നും അതിപ്പോൾ പൊലീസും ആർ.ടി.ഒയും കലക്ടറുമായാലും ശരിയെന്നും എം.എം. മണി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഫെറ്റോ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്

Tags:    
News Summary - Controversial speech: Complaint against M.M. Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.