തിരുവനന്തപുരം: കരാറുകാരെ ചൊല്ലിയുള്ള വിവാദത്തിൽ വസ്തുതകളും പ്രമുഖ അസോസിയേഷനുകളുടെ നിലപാടും മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് അനുകൂലമായതോടെ എ.എൻ. ഷംസീർ സി.പി.എമ്മിൽ ഒറ്റപ്പെടലിലേക്ക്. എം.എൽ.എമാർക്ക് പലരുമായും മന്ത്രിമാരെ കാണാൻ പോകേണ്ടിവരുമെന്നും വിലക്കുന്നത് ശരിയല്ലെന്നും റിയാസിെൻറ േപരെടുത്തുപറയാതെ നിയമസഭാകക്ഷി യോഗത്തിൽ ഷംസീർ നടത്തിയ വിമർശനത്തിെൻറ മുനയൊടിക്കുന്നതാണ് വസ്തുതകൾ.
കരാറുകാരുടെ പേരുപറഞ്ഞ് ചില കേന്ദ്രങ്ങൾ രൂപവത്കരിക്കുന്ന സംഘടനകൾ എം.എൽ.എമാരുൾപ്പെട്ട ജനപ്രതിനിധികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കരാറുകാരുടെ സംഘടനാ നേ തൃത്വം ചൂണ്ടിക്കാട്ടുന്നു. ജലസേചനം, വൈദ്യുതി, മരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടി എം.എൽ.എമാരെ പത്തിൽ കൂടുതൽ അംഗങ്ങളില്ലാത്ത അസോസിയേഷൻ ഉണ്ടാക്കി ഭാരവാഹിയാക്കുന്ന പതിവ് തുടരുന്നുണ്ടെന്നും അവർ പറയുന്നു.
മന്ത്രിമാരെ സ്വാധീനിച്ച് അവിഹിത കാര്യങ്ങൾ നേടുകയാണ് ഇൗ സംഘത്തിെൻറ ലക്ഷ്യമെന്നും അംഗീകൃത സംഘടനാ നേതാക്കൾ ആക്ഷേപിക്കുന്നു. ഇത്തരം പ്രവണതകൾ കൂടി മുൻനിർത്തിയാണ് മന്ത്രി റിയാസ് എം.എൽ.എമാർക്ക് മുന്നറിയിപ്പ് നൽകിയതെന്ന് സി.പി.എം നേതാക്കൾ തന്നെ വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിൽ ഷംസീറിെൻറ വിവാദ വിമർശനവും ഇടപെടലും ന്യായീകരിക്കത്തക്കതല്ലെന്ന അഭിപ്രായവും സി.പി.എമ്മിലുണ്ട്.
സി.െഎ.ടി.യുവിെൻറ ഭാഗമായ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡേറഷനും കരാറുകാരുടെ പ്രബല സംഘടനയുമായ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷനും മരാമത്ത് മന്ത്രിയെയാണ് പിന്തുണക്കുന്നത്. 'എം.എൽ.എമാർ ഉൾപ്പെടെ ജനപ്രതിനിധികൾക്ക് സ്വന്തം മണ്ഡലത്തിലെ പ്രവൃത്തികൾക്കുണ്ടാകുന്ന കുരുക്കുകൾ പരിഹരിക്കാൻ ഇടപെടാമെന്നാണ് അസോസിയേഷെൻറ അഭിപ്രായമെ'ന്ന് സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി 'മാധ്യമ'ത്തോട് പറഞ്ഞു.
'അസോസിയേഷന് ആരുടെ ശിപാർശയും വേണ്ട. നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന അവലോകന യോഗങ്ങളിൽ എം.എൽ.എമാരും പെങ്കടുക്കുന്നുണ്ട്. അവിടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംസാരിക്കാൻ അവസരമുണ്ട്. ബില്ലുകൾ അപ്പപ്പോൾ തയാറാക്കാനും ഉദ്യോഗസ്ഥ തല അവലോകന യോഗങ്ങൾ സംഘടിപ്പിക്കാനും മന്തിമാരും ചീഫ് എൻജിനീയർമാരും മുൻകൈയെടുക്കണമെ'ന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.