അന്നം മുട്ടി കൂലിപ്പണിക്കാര്‍

ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് തലസ്ഥാനത്തെ ദിവസ വേതനക്കാര്‍ പട്ടിണിയിലായി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ച് പണിയില്ലാതായതാണ് കാരണം. നോട്ട് അസാധുവാക്കിയ ശേഷം ഒറ്റ ദിവസം പോലും പണിക്കു പോകാന്‍ കഴിഞ്ഞിട്ടില്ളെന്ന് ദിവസ വേതനക്കാര്‍ പറയുന്നു. ചിലര്‍ക്ക് ആരാധനാലയങ്ങളിലെ അന്നദാനമാണ് ആശ്രയം.
ഡല്‍ഹിയിലെ അറിയപ്പെടുന്ന തൊഴിലാളിച്ചന്തയാണ് സിദ്ധേശ്വര്‍ മന്ദിറിലേത്. ആയിരക്കണക്കായ തൊഴിലാളികളാണ് ദിവസവും രാവിലെ ഇവിടെ തൊഴില്‍തേടിയത്തെി നിരാശരായി മടങ്ങുന്നത്. തൊഴിലിന് ഡല്‍ഹിയില്‍ വന്നുകൂടിയ തങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടോ തിരിച്ചറിയല്‍ രേഖകളോ ഒന്നുമില്ളെന്നും, പഴയ നോട്ടുകള്‍ കിട്ടിയാല്‍ മാറ്റിയെടുക്കാന്‍ കഴിയില്ളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ദിനേന 50ലധികം തൊഴിലാളികള്‍ക്ക് ജോലികൊടുക്കാന്‍ കഴിഞ്ഞ സ്ഥാനത്ത് ഇപ്പോള്‍ ഏറിയാല്‍ 10 പേര്‍ക്കു മാത്രമാണ് തൊഴില്‍ നല്‍കാനാവുന്നതെന്ന് കരാറുകാര്‍ പറയുന്നു.
ചേരികളിലും പുറമ്പോക്കുകളിലും താമസിക്കുന്ന തങ്ങള്‍ക്ക് കടക്കാര്‍ കടം തരില്ല. തന്‍െറ കൈയില്‍ സ്വരൂപിച്ചുവെച്ച 5000 രൂപയുണ്ടായിട്ടും പഴയ നോട്ടിന് വിലയില്ലാതായതോടെ, ആരും സീകരിക്കുന്നില്ളെന്ന് നിര്‍മാണത്തൊഴിലാളിയായ ഹാമിദ് പറയുന്നു. രാവിലെ മാര്‍ക്കറ്റിലത്തെും. ആരും തൊഴിലിന് വിളിച്ചില്ളെങ്കില്‍  സൗജന്യമായി ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങള്‍ തേടിപ്പോയാണ് വിശപ്പ് അകറ്റുന്നത്. പലരും യാചനയിലേക്കു തിരിഞ്ഞതായും തൊഴിലാളികള്‍ പറയുന്നു.
Tags:    
News Summary - coolie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.