റാന്നി: ജില്ലയിൽ പൊതുമരാമത്തിെൻറയും ദേവസ്വം ബോർഡിെൻറയും മേൽനോട്ടത്തിൽ ശബരിമലയുടെ പേരിൽ നടത്തുന്ന നിർമാണങ്ങളിൽ ക്രമക്കേടെന്ന് പരാതി. ഉന്നതനിലവാരത്തിൽ റോഡുകൾ (ബി.എം ബി.സി, പി.എം.ജി.എസ്.വൈ) പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണത്തെക്കുറിച്ചാണ് പരാതി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ മുഴുവൻ ശേഖരിച്ചതായി പൊതുപ്രവർത്തകനായ റാന്നി മന്ദിരം സ്വദേശി കാറ്റാടിക്കൽ അനിൽകുമാർ പറഞ്ഞു.
ഇത്തരം ജോലികൾ എസ്റ്റിമേറ്റ് തുകയുടെ 30 മുതൽ 40 ശതമാനം മാത്രം മാത്രം വിനിയോഗിച്ചാണ് നടത്തുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒരു വർഷം ഏതാണ്ട് 1,500 കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തുന്നതായാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ ക്രമക്കേടും പരിശോധിച്ച് കുറ്റക്കാർക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2019 ജൂൺ സംസ്ഥാന വിജിലൻസിന് പരാതി സമർപ്പിച്ചിരുന്നു. എന്നാൽ, വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു.
വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ റാന്നി കീക്കൊഴൂർ -പേരൂച്ചാൽ പാലം നിർമാണത്തിലെ അപാകതമൂലം തൂണുകൾക്ക് ബലക്ഷയം സംഭവിെച്ചന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇേതസമയം ഇതിന്മേൽ തുടർനടപടി ആവശ്യമിെല്ലന്ന് രേഖപ്പെടുത്തിയാണ് റിപ്പോർട്ട് അവസാനിപ്പിച്ചത്. ഈ കാലയളവിൽ തന്നെ നിർമാണം നടത്തിയ ചാലാപ്പള്ളി-ചുങ്കപ്പാറ റോഡിൽ ഉപയോഗിച്ച നിലവാരമില്ലാത്ത സാധനങ്ങളെ കുറിച്ചും നിർമാണത്തിലിരിക്കുമ്പോൾ പൈപ്പ് കൽവർട്ടുകൾ തകർന്നതും കണ്ടെത്തിയിരുന്നു. ഇതു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇവിടെ ആറു കലുങ്ക് പൊളിച്ചുമാറ്റി എസ്റ്റിമേറ്റിൽ ഇല്ലാതിരുന്നിട്ടും കോൺക്രീറ്റ് കലുങ്കുകൾ സ്ഥാപിച്ചു.
കുമ്പളാംപൊയ്ക-അട്ടച്ചാക്കൽ റോഡിൽ നിർമാണത്തിലിരിക്കുമ്പോൾ തന്നെ പാർശ്വഭിത്തികൾ പൊട്ടിത്തകർന്നതായും ഇവ കാട്ടുകല്ലുകൾ ഉപയോഗിച്ച് നിർമിച്ചതായും റോഡ് ക്വാറി വേസ്റ്റുകൾകൊണ്ട് നിർമിച്ചതായും വ്യക്തമായി.
റോഡിലെ പഴയ ടാർ ചെയ്ത ഭാഗം പൂർണമായി ഇളക്കിമാറ്റി കളയാതെ വീണ്ടും ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് നേതൃത്വത്തിൽ പമ്പയിൽ നിർമിച്ച കുളിക്കടവ്, നിലക്കൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പടിഞ്ഞാറുവശത്ത് നിർമിച്ച ഇരുനില കെട്ടിടം, മാളികപ്പുറത്ത് അടുത്ത കാലത്ത് നിർമിച്ച അന്നദാനമണ്ഡപം എന്നിവയിലും ക്രമക്കേട് നടന്നിട്ടുണ്ട്.
ഇതു സംബന്ധിച്ച് ദേവസ്വം വിജിലൻസിനും പരാതി സമർപ്പിച്ചിരുന്നു. എന്നാൽ, അവർ ഇതിനു ഒരു മേൽനടപടിയും സ്വീകരിച്ചില്ല. നിർമാണത്തിൽ ഇരുന്ന 165 അടി നീളം മാത്രമുള്ള പേരുച്ചാൽ -കീക്കൊഴൂർ പാലം, കോടികൾ മുടക്കി അടിസ്ഥാന സൗകര്യമില്ലാതെ നിർമിച്ച റാന്നി മിനിസിവിൽ സ്റ്റേഷൻ നിർമാണം എന്നിവയെ കുറിച്ചും പരാതിയുണ്ട്.
ഇവിടെ പ്രവർത്തിക്കുന്ന അഗ്നിരക്ഷാനിലയം ചോർച്ച കാരണവും വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമില്ലാത്ത കാരണത്താലും ബുദ്ധിമുട്ടുകയാണ്. ഇതിനു മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിൽ ചോർച്ച പരിഹരിക്കാൻ മാത്രം രണ്ടു ശുചിമുറിയുടെ അറ്റകുറ്റപ്പണിക്കു മാത്രം ലക്ഷങ്ങളാണ് ചെലവഴിച്ചിരിക്കുന്നത്. സീലിങ്ങുകൾ പലതും ഇപ്പോൾ തന്നെ തകർന്നുകഴിഞ്ഞു.
നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. 2019 നവംബറിൽ കേസ് പരിഗണിച്ച ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലേക്ക് കേസ് മാറ്റിയിരുന്നു. കേസിൽ തീരുമാനമാകുന്നതുവരെ നിർമാണം അടിയന്തരമായി നിർത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്ന് അനിൽകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.