അന്തിക്കാട്(തൃശൂർ): 40 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞദിവസം പിടിയിലായ പ്രതിയു ടെ വീട്ടിൽനിന്ന് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടുകൂടി പിടിച്ചു. രണ്ടാം പ്രതി എടക്കഴിയൂര ് സ്വദേശി എറച്ചാം വീട്ടിൽ നിസാറിെൻറ വീട്ടിൽ നിന്നാണ് അലമാരിയിൽ സൂക്ഷിച്ച കള്ളനോട് പൊലീസ് പിടിച്ചെടുത്തത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കള ്ളനോട്ടുണ്ടെന്ന് മനസ്സിലായത്. രണ്ടായിരത്തിെൻറയും അഞ്ഞൂറിെൻറയും നോട്ടുകളാണേറെയും. ഇതോടെ 53.46 ലക്ഷത്തിെൻറ കള്ളനോട്ട് പിടിച്ചെടുത്തു. കൂടുതൽ പ്രതികളുണ്ടോയെന്നും നിർമാണ സാമഗ്രഹികളെക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി കാരമുക്കിൽ നിന്നാണ് അന്തർ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ പ്രധാനികളായ എടമുട്ടം കുട്ടമംഗലം സ്വദേശി കണ്ണംകീലത്ത് ജവാഹിർ (47), നിസാര്‍ (42) എന്നിവർ പിടിയിലായത്.
പറവൂർ പെൺവാണിഭം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജവാഹിർ. മധ്യമേഖല ഡി.ഐ.ജി. എസ്. സുരേന്ദ്രെൻറ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട് കൊടുവള്ളിയിൽ കള്ളനോട്ടു കേസിൽ പിടിയിലായ പ്രതികൾക്ക് കള്ളനോട്ട് നൽകിയത് ജവാഹിർ ആണെന്നു മനസ്സിലാക്കിയ സംഘം ഇയാളെ തേടി ബംഗളൂരുവിൽ എത്തിയിരുന്നു.
എന്നാൽ, കേരളത്തിലേക്ക് കടന്ന ജവാഹിർ ചാവക്കാട്ടെത്തി നോട്ടുകൾ ഒളിപ്പിച്ചുെവക്കുകയായിരുന്നു. ഇതു മനസ്സിലാക്കിയ അന്വേഷണ സംഘം വേഷം മാറി ആവശ്യക്കാരായി എത്തിയാണ് പ്രതികളെ കുടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.